ന്യൂഡൽഹി ∙ വടക്കുകിഴക്കൻ ഡൽഹിയിലെ ജൈന ക്ഷേത്രത്തിൽ നിന്നു 40 ലക്ഷം വിലവരുന്ന സ്വർണകലശം മോഷ്ടിച്ചു. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവം ശനിയാഴ്ചയാണ് അറിയുന്നത്.
- Also Read കവർച്ച, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന; ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്, 10 പ്രതികൾ
ക്ഷേത്രത്തിന്റെ മേൽക്കൂര പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. 30 കിലോയോളം ഭാരമുള്ള ചെമ്പുപാത്രം ലക്ഷങ്ങൾ ചിലവിട്ട് സ്വർണം പൂശിയതാണ്. ഇതാണ് ഇളക്കിയെടുത്ത് കടന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടക്കുകയാണെന്നു പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങൾ മുമ്പ് റെഡ് ഫോർട്ടിലെ ജൈനക്ഷേത്രത്തിൽ നിന്ന് ഒരു കോടിയിലേറെ വിലമതിക്കുന്ന വസ്തുക്കൾ മോഷണം പോയിരുന്നു. English Summary:
40 Lakh Gold Kalasham Stolen from Delhi Jain Temple: Gold Kalasham Theft reported in Delhi Jain temple, valued at 40 lakh rupees. Police are investigating the CCTV footage to find the thief who stole the gold-plated copper vessel from the temple roof. |