LHC0088 • 2025-10-12 15:50:58 • views 411
കീഴ്‌വായ്പൂര് ∙ ഓഹരി ഇടപാടിലെ സാമ്പത്തിക നഷ്ടം നികത്താൻ ആശാ പ്രവർത്തകയായ വീട്ടമ്മയുടെ സ്വർണാഭരണം മോഷ്ടിച്ചശേഷം വീടിനു തീവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവതി പിടിയിൽ. പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കായംകുളം ഓച്ചിറ കൃഷ്ണപുരം സജിന മൻസിലിൽ സുമയ്യ (30) ആണ് അറസ്റ്റിലായത്. കീഴ്‌വായ്പൂര് പുളിമല രാമൻകുട്ടിയുടെ ഭാര്യ പി.കെ.ലതാകുമാരിക്കു (61) നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ലതാകുമാരി കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
- Also Read ആർജി കർ, ലോ കോളജ്, ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ ബലാൽസംഗം...; ബംഗാൾ കുറ്റവാളികളുടെ ‘സുരക്ഷിത സ്വർഗം’?
കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഓഹരി ട്രേഡിങ് ഇടപാടുകളും ഓൺലൈൻ ലോൺ ആപ്പിൽ നിന്നെടുത്ത വായ്പകളുമാണ് സുമയ്യയെ കടക്കെണിയിലെത്തിച്ചത്. കൈവശമുണ്ടായിരുന്ന 14 പവൻ സ്വർണം പണയം വച്ചുവരെ ഇവർ പണമിടപാടുകൾ നടത്തി. ഓഹരി വിപണിയിലെ ട്രേഡിങ് ഇടപാടുകളിലൂടെ സുമയ്യയ്ക്ക് 50 ലക്ഷം രൂപയിലേറെ നഷ്ടമായി. ലതയുടെ സ്വർണാഭരണം തട്ടിയെടുത്ത് കടം വീട്ടാനായിരുന്നു സുമയ്യയുടെ ഉദ്ദേശ്യം. English Summary:
Woman Arrested for Attempted Murder and Gold Theft in Kerala: Kerala woman arrested for allegedly attempting to murder a housewife after stealing her gold ornaments to cover stock trading losses. The accused, Sumayya from Keezhvaypoor, facing severe financial strain from stock market losses and online loans, targeted the victim to alleviate her debt. |
|