മാറ്റുമങ്ങി മരവിച്ചൊരവസ്ഥയിലാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ. ഫിഫ റാങ്കിങ്ങിൽ പടുകുഴിയിലായ ദേശീയ ടീം, പുതിയ സീസൺ നടക്കുമോ എന്നുറപ്പില്ലാത്ത ഇന്ത്യൻ സൂപ്പർ ലീഗ്, കേസും കോലാഹലങ്ങളുമായി ഐ ലീഗ്... ഇങ്ങനെ പോകുന്നു ആ ദുരവസ്ഥ. അടുത്ത കാലത്തെങ്ങും ഇങ്ങനെയൊരവസ്ഥ ഇന്ത്യയിലെ കാൽപന്ത് പ്രേമികൾക്ക് കാണേണ്ടി വന്നിട്ടില്ല. ഐഎസ്എല്ലിലെ അനിശ്ചിതാവസ്ഥയാണ് ആരാധകരെ ഏറ്റവും സങ്കടപ്പെടുത്തുന്നത്. പ്രതിസന്ധികളെല്ലാം പിന്നിട്ട് ഇത്ര വർഷങ്ങളായി തുടർന്നു വന്ന ലീഗിന് ആരാധകരുമേറെയായിരുന്നു. കൊൽക്കത്തയിലെയും കൊച്ചിയിലെയും കാണികൾ തന്നെ ഉദാഹരണം. പ്രതിസന്ധി പരിഹരിച്ച് സീസൺ നടത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ പതനവും ഐഎസ്എൽ English Summary:
FIFA Rankings Fall: How ISL Uncertainty Impacts India\“s Football Standing - Sports Podcast |