ചരിത്രത്തിലാദ്യമായി യോഗ്യതാ മത്സരങ്ങൾ ജയിച്ച് എഎഫ്സി ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിൽ ഫൈനൽസ് കളിക്കാൻ യോഗ്യത നേടിയിരിക്കുന്നു ഇന്ത്യൻ വനിതകൾ. സ്ട്രൈക്കർ പി.മാളവികയും സഹപരിശീലക പി.വി.പ്രിയയുമായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. ഏഷ്യൻ കപ്പ് ഫൈനൽസ് യോഗ്യത നേടിയെന്നതിനൊപ്പം ടീമിനായി ആദ്യ മത്സരത്തിൽ മംഗോളിയക്കെതിരെ ഗോൾ നേടാനായതും മാളവികയ്ക്ക് ഇരട്ടിമധുരമായി. മംഗോളിയ (13–0), തീമോർ ലെഷ്ത് (4–0), ഇറാഖ് (5–0), തായ്‌ലൻഡ് (2–1) എന്നിവർക്കെതിരെ നേടിയ വിജയങ്ങളാണ് ഇന്ത്യയ്ക്കു ഫൈനൽ യോഗ്യത നേടിക്കൊടുത്തത്. അടുത്ത വർഷം ഓസ്ട്രേലിയയിലാണു ഫൈനൽ റൗണ്ട് മത്സരങ്ങൾ. മലയാളിയായ ബെന്റില ഡിക്കോത്ത 1999ൽ ഇന്ത്യൻ വനിതാ ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ കാസർകോട് നീലേശ്വരം ബങ്കളത്തെ പി.മാളവിക ജനിച്ചിട്ടു പോലുമില്ല. 2003ലായിരുന്നു ദുബായ് ലുലുവിലെ ഉദ്യോഗസ്ഥനായ പ്രസാദിന്റെയും മിനിയുടെയും രണ്ടാമത്തെ കുട്ടിയായി മാളവികയുടെ ജനനം. തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യത റൗണ്ടിനായുള്ള ഇന്ത്യൻ ടീമിലേക്കു മാളവിക തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പക്ഷേ ബെന്റില ഡിക്കോത്തയുടെ പേരിലുള്ള ആ റെക്കോർഡ് തകർത്തു. 26 വർഷമായി    English Summary:  
Inspiring story of Malavika\“s incredible journey to the Indian women\“s football team |