കോട്ടയം ∙ തന്റെ സുഖ ജീവിതത്തിനു തടസമായി നിൽക്കുന്ന ഭാര്യയെ വകവരുത്താൻ സാം നേരത്തെ പദ്ധതി തയാറാക്കിയിരുന്നുവെന്ന് പൊലീസ്. ഉന്നത വിദ്യാഭ്യാസമുള്ള സാമിനു കൊലപാതകം നടത്തേണ്ട രീതി, തെളിവ് നശിപ്പിക്കൽ, ഭവിഷത്തുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. മൃതദേഹം തള്ളേണ്ട സ്ഥലം മുൻകൂട്ടി നിശ്ചയിച്ചതും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ആഴമേറിയ കുളത്തിൽ ഉപേക്ഷിച്ചതും രാജ്യം വിടാൻ ഒട്ടേറെ സാധ്യതകളുണ്ടായിട്ടും പോകാതിരുന്നതും മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണ്.
- Also Read ‘തിരുവാഭരണം കമ്മിഷണർ നിലപാട് മാറ്റിയതിൽ ദുരൂഹതയില്ല, റിപ്പോർട്ട് വരുന്നതു വരെ പ്രതിപക്ഷ നേതാവ് സഹകരിക്കണം’
സാമിന്റെ ഫോണും ഇന്നലെ കണ്ടെടുത്ത ജെസിയുടെ ഫോണും ശസ്ത്രീയപരിശോധനയ്ക്ക് അയച്ചു. ഏതെങ്കിലും വിവരങ്ങൾ ഫോണിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. കൂടാതെ ഇയാളുടെ ടെലിഫോൺ ഇടപാടുകളും സമൂഹ മാധ്യമ അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കും. കൊലപാതക വിവരം മറ്റാരെങ്കിം ആയി പങ്കുവച്ചിരുന്നോ എന്നും കൊലപാതകം ചെയ്യുന്നതിനു ശാസ്ത്രീയമായ വിവരങ്ങൾ ഗൂഗിളിന്റെ സഹായത്തോടെ തിരഞ്ഞിരുന്നോ എന്നും കണ്ടെത്താനാണിത്.
- Also Read ‘ബുൾഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!
ക്രൂര കൊലപാതകം നടത്തിയിട്ടും കേസിന്റെ അന്വേഷണ നടപടികളിലെല്ലാം പ്രതി സാം വളരെ കൂളായി ഇടപെടുന്നുവെന്നാണ് പൊലീസ് പറയുന്നത്. എല്ലാ ചോദ്യങ്ങൾക്കും മനപാഠമാക്കിയ മറുപടിയാണ് സാം പറയുന്നത്. കേസിന്റെ തുടർനടപടികളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണയാണ് ഇയാൾക്കുള്ളത്. തെളിവെടുപ്പിന് എത്തിക്കുമ്പോൾ പോലും മുഖം മറയ്ക്കുകയോ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല. ചോദ്യങ്ങൾ മാറിയാലും ഉത്തരത്തിൽ ഉറച്ചു നിൽക്കുകയാണ് സാം. English Summary:
Kottayam Murder Case focuses on the pre-planned murder of Jessy by her husband, Sam. Sam meticulously planned the crime, including disposal of evidence and anticipating the police investigation, showcasing a chilling level of preparedness and knowledge of legal procedures. |