deltin33 • 2025-10-9 04:20:56 • views 994
മുംബൈ∙ രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിമാനത്താവളമെന്ന സവിശേഷതയോടെ മുംബൈ നഗരത്തിലെ രണ്ടാം വിമാനത്താവളമായ നവി മുംബൈ രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചത്. 2025 ഡിസംബറോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. ഒക്ടോബറോടെ നവി മുംബൈ വഴിയുള്ള വിമാനയാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികൾ വിമാന സർവീസുകൾക്ക് തയ്യാറാണ്.
- Also Read ഹലോ പുട്ടിൻ ഭായ്....; റഷ്യൻ പ്രസിഡന്റിനെ ഫോൺവിളിച്ച് മോദിയുടെ ജന്മദിനാശംസ
On the way to Navi Mumbai to take part in the programme marking the inauguration of Phase-1 of the Navi Mumbai International Airport. With this, the Mumbai Metropolitan Region will get its second major international airport, thus boosting commerce and connectivity. The final… pic.twitter.com/t6v82O6Een— Narendra Modi (@narendramodi) October 8, 2025
19,650 കോടി ചെലവിലാണ് നവി മുംബൈ രാജ്യാന്തര വിമാനത്താവളം നിർമിച്ചിരിക്കുന്നത്. ഇതോടെ ലോകത്ത് ഒന്നിലധികം വിമാനത്താവളങ്ങളുള്ള നഗരങ്ങളുടെ പട്ടികയിലേക്ക് മുംബൈ കൂടി ചേർക്കപ്പെട്ടു. ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നിവയാണ് ഒന്നിലധികം വിമാനത്താവളങ്ങളുള്ള മറ്റ് നഗരങ്ങൾ. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിമാനത്താവളമായിരിക്കും നവി മുംബൈയിലേത്. വാഹന പാർക്കിങ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ, ഓൺലൈൻ ബാഗേജ് ഡ്രോപ്പ് ബുക്കിങ്, ഇമിഗ്രേഷൻ സേവനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള സംവിധാനങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. അദാനി എയർപോർട്ട്സ് ഹോൾഡിങ് ലിമിറ്റഡിനാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ്. അഞ്ച് ഘട്ടങ്ങളിലായാണ് വിമാനത്താവളം വികസിപ്പിക്കുന്നത്.
- Also Read രാജ്യത്തെ തകർച്ചയിലേക്ക് തള്ളിയിട്ട് പ്രസിഡന്റ്; നിക്ഷേപകർക്കും വിശ്വാസമില്ല; മക്രോയും രാജി വച്ചാൽ ഫ്രാന്‍സിൽ ഇനിയെന്ത്?
മുംബൈ മെട്രോ ലൈൻ -3 ന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി മോദി ഇന്ന് നിർവഹിച്ചു. മൂന്നാം ലൈനായ അക്വാ ലൈൻ റൂട്ടിന്റെ രണ്ടാം ഘട്ടമായ 2ബി റൂട്ടിൽ ആചാര്യ ആത്രെ ചൗക്ക് മുതൽ കെഫെ പരേഡ് വരെ 27 സ്റ്റേഷനുകൾ ആണ് ഉള്ളത്. 12,200 കോടി നിർമാണ ചെലവിൽ 11 കിലോമീറ്റർ നീളമുള്ളതാണ് പുതിയ പാത. മുംബൈയിലെ ആദ്യത്തെ പൂർണ്ണമായും ഭൂഗർഭപാതയിലൂടെ പോകുന്ന മെട്രോപാതയായി ഇതോടെ മെട്രോ ലൈൻ 3 മാറും.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @gautam_adani എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Navi Mumbai Airport: Navi Mumbai Airport inauguration marks a significant step for Mumbai\“s infrastructure. The new airport is set to begin operations by December 2025 and will be India\“s first fully digital airport. Additionally, the inauguration of Mumbai Metro Line 3 Phase 2 enhances the city\“s connectivity. |
|