ന്യൂഡൽഹി ∙ ജെഎൻയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഒരു ദിവസം നീളുന്ന വോട്ടെണ്ണലിനൊടുവിൽ ഫലപ്രഖ്യാപനം നാളെ. വാശിയേറിയ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ പോളിങ് ഇന്നലെ വൈകിട്ട് ഏഴോടെയാണ് അവസാനിച്ചത്. 67% പേരാണു വോട്ട് ചെയ്തത്. ഇന്നലെ രാത്രി 11ന് ആരംഭിച്ച വോട്ടെണ്ണൽ നാളെ രാവിലെ വരെ നീളും. തുടർന്നാണ് ഫലപ്രഖ്യാപനം.
- Also Read ന്യൂയോർക്ക് ജയിച്ച് മംദാനി; മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജൻ, ട്രംപിന് കനത്ത തിരിച്ചടി
സെൻട്രൽ പാനലിലെ 4 പോസ്റ്റുകളിലേക്കും 18 വിഭാഗങ്ങളിലേക്കുള്ള കൗൺസിലർ പോസ്റ്റുകളിലേക്കുമാണു മത്സരം നടന്നത്. സെൻട്രൽ കമ്മിറ്റിയിലേക്ക് 2 മലയാളികളുൾപ്പെടെ 20 പേർ മത്സരിച്ചു. കൗൺസിലർ പോസ്റ്റുകളിലേക്ക് 111 പേരും. കേന്ദ്ര പാനലിൽ 30 ശതമാനവും കൗൺസിലർ സ്ഥാനത്തേക്ക് 25 ശതമാനവും മാത്രമേ വനിതാ സ്ഥാനാർഥികളുണ്ടായിരുന്നുള്ളൂ. 9,043 വിദ്യാർഥികൾക്കാണു വോട്ടുണ്ടായിരുന്നത്.
- Also Read അസമിലെ ‘നെല്ലി’ പ്രയോഗം ഹിമന്തയുടെ രഹസ്യായുധം? 1983ലെ കൂട്ടക്കൊല റിപ്പോർട്ട് ബിജെപി ഇപ്പോൾ പുറത്തുവിടുന്നത് എന്തിന്?
തിങ്കളാഴ്ച രാത്രി മുതൽ ക്യാംപസ് പൊലീസ് കാവലിലായിരുന്നു. പ്രധാന കവാടം മുതൽ ഓരോ ഗേറ്റുകളിലും റോഡുകളിലും ഡൽഹി പൊലീസിന്റെ സായുധസേന നിലയുറപ്പിച്ചു. യൂണിവേഴ്സിറ്റി ജീവനക്കാരും വിദ്യാർഥികളും അല്ലാത്ത ആരെയും ഇന്നലെ ക്യാംപസിൽ പ്രവേശിപ്പിച്ചില്ല. സ്റ്റുഡന്റ്സ് ഐഡി കാർഡ് ഇല്ലാതെ ചില വിദ്യാർഥികൾ വോട്ട് ചെയ്യാനെത്തിയത് ചെറിയ ബഹളം സൃഷ്ടിച്ചെങ്കിലും അവരെ ഡിപ്പാർട്മെന്റ് അധികാരിയുടെ സമ്മതപത്രത്തോടെ പിന്നീട് വോട്ട് ചെയ്യാൻ അനുവദിച്ചു.
- എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
കേന്ദ്ര സർക്കാരിന്റെ ഭരണമികവും ദേശീയതയും മുൻനിർത്തിയായിരുന്നു എബിവിപിയുടെ പ്രചാരണം. എല്ലാ വിഭാഗങ്ങളെയും ചേർത്തുനിർത്തുക, വിദ്യാർഥിക്ഷേമം, എല്ലാവർക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങളാണ് ഇടതുസഖ്യം മുന്നോട്ടുവച്ചത്.
2015 മുതൽ തുടരുന്ന പതിവ് തെറ്റിച്ച് കഴിഞ്ഞതവണ ഐസയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തിൽ വഴിപിരിഞ്ഞ് മത്സരിച്ചപ്പോൾ എബിവിപി ഉണ്ടാക്കിയ നേട്ടം ആവർത്തിക്കാതിരിക്കാൻ ഒറ്റക്കെട്ടായി നിൽക്കുകയാണ് ഇടത് സംഘടനകൾ. കഴിഞ്ഞതവണ എബിവിപിയാണു കേന്ദ്ര പാനലിൽ ജയിച്ചത്. ഐസ, എസ്എഫ്ഐ, ഡിഎസ്എഫ് സംഘടനകളാണ് ഇടത് സഖ്യത്തിലുള്ളത്. എഐഎസ്എഫ്, എബിവിപി, എൻഎസ്‌യുഐ, ബാപ്‌സ എന്നിവ ഒറ്റയ്ക്കാണ് മത്സരിച്ചത്. English Summary:
JNU Election focuses on the latest updates from the Jawaharlal Nehru University student union elections, highlighting the key contenders and the election process. The results are eagerly awaited after a day-long counting process, with significant implications for student politics. |