ന്യൂഡല്‍ഹി ∙ ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിയില്‍ പ്ലസ് വൺ വിദ്യാര്‍ഥിക്ക് നേരേ സഹപാഠികള്‍ വെടിയുതിര്‍ത്തു. ഗുരുഗ്രാം സെക്ടര്‍ 48-ലെ സെന്‍ട്രല്‍ പാര്‍ക്ക് റിസോര്‍ട്ട്‌സിലാണ് സംഭവം. വെടിയേറ്റ പതിനേഴുകാരൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. പ്രതികളായ രണ്ട് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാളുടെ പിതാവിന്റെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് സഹപാഠിക്ക് നേരേ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതികളും വെടിയേറ്റ കുട്ടിയും തമ്മില്‍ നേരത്തേയുണ്ടായിരുന്ന തര്‍ക്കമാണ് ആക്രമണത്തിനു കാരണമായത്.
Also Read പീഡനക്കേസിൽ പ്രതി, പിന്നാലെ ഓസ്ട്രേലിയയിലേക്ക് മുങ്ങി എംഎൽഎ; ജാമ്യം കിട്ടാതെ നാട്ടിലേക്കില്ലെന്ന് വിഡിയോ
വിദ്യാർഥികൾ മൂവരും ഗുരുഗ്രാമിലെ യദുവംശി സ്‌കൂളിലാണ് പഠിക്കുന്നത്. മുഖ്യപ്രതിയും കൂട്ടുപ്രതിയും ചേര്‍ന്ന് സഹപാഠിയെ മുഖ്യപ്രതിയുടെ പിതാവ് വാടകയ്‌ക്കെടുത്തിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുഖ്യപ്രതിയാണ് തനിക്ക് നേരിട്ട് കാണണമെന്ന് പറഞ്ഞ് ആദ്യം ഫോണില്‍ വിളിച്ചത്. ആദ്യം പോകാൻ കൂട്ടാക്കാതിരുന്ന ഇര വീണ്ടും വിളിച്ചതോടെ കാണാമെന്ന് സമ്മതിച്ചു.
തുടര്‍ന്ന് മുഖ്യപ്രതിയായ വിദ്യാർഥി തന്നെയാണ് 17കാരനെ വീട്ടില്‍നിന്ന് അപ്പാര്‍ട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴാണ് രണ്ടാമത്തെ വിദ്യാര്‍ഥിയെ പതിനേഴുകാരന്‍ കണ്ടത്. തൊട്ടുപിന്നാലെ മുഖ്യപ്രതിയായ വിദ്യാര്‍ഥി പതിനേഴുകാരനു നേരേ നിറയൊഴിക്കുകയായിരുന്നു.
എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റനിലയില്‍ പതിനേഴുകാരനെ കണ്ടെത്തുകയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഒരു തോക്കും 65ഓളം തിരകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. English Summary:
Gurugram Shocker: Classmates Shoot Plus One Student, 17-Year-Old Critical