കോട്ടയം∙ ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചു ജീവനൊടുക്കിയ യുവാവ് വിഡിയോയിൽ പേരെടുത്തു പറയുന്ന അയൽവാസിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനു കേസെടുത്ത് പൊൻകുന്നം പൊലീസ്. യുവാവിന്റെ മരണമൊഴി വിഡിയോയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അയൽവാസി നിതീഷ് മുരളീധരനെ പ്രതിയാക്കിയാണ് കേസ്.
സംഭവത്തില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് നേരത്തെ പൊലീസിനു നിയമോപദേശം ലഭിച്ചിരുന്നു.ആത്മഹത്യയ്ക്കു മുൻപു മരണമൊഴിയായി അനന്തു പോസ്റ്റ് ചെയ്ത വിഡിയോ തെളിവായി സ്വീകരിക്കാമെന്നും അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളിയുടെ നിയമോപദേശത്തിൽ പറഞ്ഞിരുന്നു. ഭാരതീയ ന്യായസംഹിത പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു കേസെടുക്കാൻ വകുപ്പില്ല. എന്നാൽ കുറ്റകൃത്യം നടന്നത് ഇന്ത്യൻ പീനൽ കോഡ് (ഐപിസി) നിലനിന്ന കാലത്തായതിനാൽ ഐപിസി 377 പ്രകാരം കേസെടുക്കാമെന്നാണു നിയമോപദേശം.
പൊൻകുന്നം വഞ്ചിമല സ്വദേശിയായ അനന്തുവിനെ യുവാവിനെ ഒക്ടോബർ 9നാണ് തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ യുവാവിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
English Summary:
Ponkunnam Youth Suicide: Case Filed Against Neighbor Over Alleged RSS Shakha Sexual Assault