ന്യൂഡൽഹി∙ അഫ്ഗാൻ താലിബാന്റെ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കിയുടെ ഇന്ത്യാ സന്ദർശന വേളയിൽ നൽകിയ സ്വീകരണത്തെ വിമർശിച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. ‘ലജ്ജകൊണ്ട് തല കുനിക്കുന്നു’ എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. മുത്താക്കിയുടെ ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നതിനിടെയാണ് ജാവേദ് അക്തറിന്റെ പോസ്റ്റ്.   
  
 -  Also Read  ബിഹാറിൽ മത്സരിക്കാൻ സുശാന്ത് സിങ് രജ്പുത്തിന്റെ ബന്ധുവും; സിറ്റിങ് സീറ്റ് വിട്ടുകൊടുക്കുമോ ബിജെപി?   
 
    
 
‘‘ഭീകര സംഘടനയായ താലിബാന്റെ പ്രതിനിധിക്ക്  പ്രസംഗപീഠം നൽകി ബഹുമാനിക്കുന്നതും സ്വീകരിക്കുന്നതും കാണുമ്പോൾ ഞാൻ ലജ്ജ കൊണ്ട് തല കുനിക്കുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചവരിൽ ഒരാള്‍ക്ക് ഇത്രയും ആദരവോടെ സ്വീകരണം നൽകിയതിൽ ഇസ്ലാമിക പഠനകേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദിനോടും ലജ്ജ തോന്നുന്നു. എന്റെ ഇന്ത്യൻ സഹോദരീ സഹോദരന്മാരേ!, നമുക്ക് എന്താണ് സംഭവിക്കുന്നത്’’ – അക്തർ എക്സിൽ കുറിച്ചു.  
  
 -  Also Read  യുഎസ് എംബസിയിലേക്ക് മാർച്ച്: പാക്ക് പഞ്ചാബിൽ ഏറ്റുമുട്ടൽ; പൊലീസ് ഓഫിസർ ഉൾപ്പെടെ 5 മരണം   
 
   English Summary:  
Taliban Minister\“s India Visit: Javed Akhtar criticizes India for the reception given to the Taliban minister.  |