തിരുവനന്തപുരം ∙ ശബരിമലയിലെ സ്വർണത്തട്ടിപ്പിനു പിന്നിലെ ആസൂത്രിത ഗൂഢാലോചന വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ദേവസ്വം വിജിലൻസിനെ അറിയിക്കാതെയും പൂർണമായി ഒഴിവാക്കിയുമാണ് തട്ടിപ്പു നടന്ന 2019 ൽ ദ്വാരപാലക ശിൽപങ്ങളിലെ പാളികൾ ഇളക്കിയെടുത്തതും തിരികെ സ്ഥാപിച്ചതും.  
  
 -  Also Read  പാളിച്ച 2019 ൽ; ഉത്തരവാദിത്തം അന്നത്തെ ബോർഡിന്: വാസവൻ   
 
    
 
2019 ജൂലൈ 20 ന് സ്വർണപ്പാളി കൈമാറുന്നതിനായി ദേവസ്വം ബോർഡ് സെക്രട്ടറി പുറത്തിറക്കിയ പ്രൊസീഡിങ്സിലും സെപ്റ്റംബർ 11ന് പാളികൾ സ്വർണം പൂശി തിരിച്ചു കൊണ്ടുവന്ന് സ്ഥാപിച്ച നടപടിക്രമങ്ങളുടെ മഹസറിലും വിജിലൻസ് പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല. വിജിലൻസിനെ അറിയിച്ചിട്ടുപോലുമില്ലെന്ന് അന്നത്തെ ദേവസ്വം വിജിലൻസ് എസ്പി പി.ബിജോയ് പറയുന്നു. തിരികെ കൊണ്ടുവന്ന് സ്ഥാപിക്കുമ്പോൾ വിജിലൻസ് ഉണ്ടായിരുന്നുവെങ്കിൽ കൃത്യമായ കണക്കെടുപ്പു നടത്തുമായിരുന്നു.  
 
ശബരിമലയിൽ നാണയം എണ്ണുന്നതും സ്വർണം തിട്ടപ്പെടുത്തുന്നതുമടക്കം ദേവസ്വം സ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോഴെല്ലാം വിജിലൻസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം വേണമെന്നു ദേവസ്വം ചട്ടത്തിൽ വ്യവസ്ഥചെയ്തിരിക്കെയാണ് അവരെ ഒഴിവാക്കിയത്. സ്വർണപ്പണിക്കാരനു വേണ്ട നിർദേശങ്ങൾ നൽകുന്നതിലും ദേവസ്വം വിജിലൻസിനാണു പ്രധാന പങ്ക്.  English Summary:  
Sabarimala Gold Scam: Devaswom Vigilance Bypassed in Dwaarapalaka Panel Re-installation |