ന്യൂഡൽഹി ∙ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ്ങിൽനിന്നു വായുസേനാ മെഡൽ ഏറ്റുവാങ്ങി സൈനികൻ വരുൺകുമാർ പറഞ്ഞു: ‘എന്നെ ചേർത്തുനിർത്തിയതു സേനയാണ്’. ഓപ്പറേഷൻ സിന്ദൂറിനിടെ വലതുകൈ നഷ്ടപ്പെട്ടു പകരം കൃത്രിമക്കൈ വയ്ക്കേണ്ടി വന്ന വരുൺ മെഡൽ ഏറ്റുവാങ്ങുന്നതിനു സാക്ഷ്യം വഹിക്കാൻ ഭാര്യ അഞ്ജുവും മകൻ വിഹാനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമെത്തി.
- Also Read വനത്തിലാണല്ലോ ശബരിമല!
അപകടഘട്ടത്തിലും അതിനു ശേഷവും സൈന്യം ഒപ്പമുണ്ടായിരുന്നുവെന്നു വരുൺ പറഞ്ഞു. മേയ് 10ന്, ജമ്മുവിലെ ഉധംപുർ വ്യോമതാവളത്തിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണ് ആലപ്പുഴ പുന്നപ്ര പറവൂർ തെക്കേപുരയ്ക്കൽ എസ്.വരുൺകുമാറിനു (32) ഗുരുതര പരുക്കേറ്റത്. ഒന്നര മാസത്തോളം ഉധംപുരിൽ ചികിത്സ നൽകിയശേഷം പുണെയിലെ പുണെ ആർട്ടിഫിഷ്യൽ ലിംഫ് സെന്ററിലെത്തിച്ച് കൃത്രിമക്കൈ ഘടിപ്പിച്ചു. ഓഗസ്റ്റ് 16നു തിരികെ ഉധംപുരിൽ ജോലിയിൽ പ്രവേശിച്ചു. പുണെ വ്യോമകേന്ദ്രത്തിലേക്കു സ്ഥലംമാറ്റം ലഭിച്ച വരുൺ 13ന് അവിടെ ജോലിയിൽ പ്രവേശിക്കും. റോബട്ടിക് കൈ ഘടിപ്പിക്കാനുള്ള നടപടികളും ആരംഭിക്കും.
ഇന്നലെ ഹിൻഡനിൽ നടന്ന വ്യോമസേനാ ദിനാഘോഷത്തിൽ, മലയാളിയായ എയർ കമ്മഡോർ സജി ജേക്കബിനു വിശിഷ്ട സേവാ മെഡലും സമ്മാനിച്ചു. കൊല്ലം മൈനാഗപ്പള്ളി നടുവിലേപുത്തൻ വീട്ടിൽ കുടുംബാംഗമാണ്. English Summary:
Kerala\“s Military Pride: Malayali Soldier Varun Honored with Vayusena Medal After Losing Hand |
|