ശരീര സൗന്ദര്യമെന്ന സ്വപ്നവുമായി ജിമ്മിനുള്ളിൽ പ്രവേശിക്കുന്ന യുവാക്കളുടെ മനസ്സിൽ തെളിയുന്ന മുഖമാണ് റോണി കോൾമാന്റേത്. ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന് ജിമ്മന്മാർ മനസ്സുകൊണ്ട് വിശേഷിപ്പിക്കുന്ന അതുല്യനായ ബോഡി ബിൽഡർ. കോൾമാനെ മനസ്സിൽ ഗുരുവായി സ്വീകരിച്ച് ജിമ്മിൽ പരിശീലനത്തിലേർപ്പെടുന്നവരിൽ മലയാളികളുമുണ്ട്. ശിൽപം പോലെ സുന്ദരമായ ശരീരവുമായി മസിൽ പെരുപ്പിച്ച് വേദികൾ കീഴടക്കിയ ഇതിഹാസത്തിന് ഇന്ന് നടക്കാൻ പോലും സഹായം വേണം. ഡോക്ടർമാരുടെ ഉപദേശം സ്വീകരിക്കാത്തതാണോ കോൾമാന് വിനയായത്? ജിമ്മിൽ പോകുന്നവർ മാത്രമല്ല, ആരോഗ്യമുള്ള ജീവിതം സ്വപ്നം കാണുന്നവരും കോൾമാന്റെ കഥ അറിയണം.    English Summary:  
Ronnie Coleman\“s Journey from an Accountant to Eight-Time Mr. Olympia Champion is Both Inspiring and Cautionary |