രാജ്യത്ത് ഏറ്റവും കുറഞ്ഞകാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രിമാരെ സൃഷ്ടിക്കാനുള്ള മത്സരത്തിലാണെന്നു തോന്നുന്നു ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മക്രോയുടെ സര്‍ക്കാര്‍. അഞ്ചാം റിപ്പബ്ലിക്കില്‍ ഏറ്റവും കുറവു കാലം പ്രധാനമന്ത്രിയായ വ്യക്തിയെന്ന റെക്കോർഡിന് ഉടമയായിരിക്കുകയാണ് കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ച സെബാസ്റ്റ്യന്‍ ലുകോനു. സ്ഥാനമേറ്റ് 26ാം ദിവസവും മന്ത്രിസഭയെ പ്രഖ്യാപിച്ച് 14 മണിക്കൂറിനു ശേഷവുമാണ് ലുകോനുവിന്റെ രാജി. വെറും മൂന്നുമാസം മാത്രം അധികാരത്തിലിരുന്ന മക്രോ സര്‍ക്കാറിലെതന്നെ പ്രധാനമന്ത്രിയായ മിഷേല്‍ ബാര്‍ന്യേയുടെ റെക്കോർഡാണ് ലുകോനു ഭേദിച്ചത്. അഞ്ചാം റിപ്പബ്ലിക് സ്ഥാപിച്ച 1958നു ശേഷം ഫ്രാന്‍സില്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം അധികാരത്തിലിരുന്ന 6 പ്രധാനമന്ത്രിമാരില്‍ നാലുപേരും മക്രോ സര്‍ക്കാരിലുള്ളവരാണ്. ബാര്‍ന്യേയ്ക്കു ശേഷം പ്രധാനമന്ത്രിയായ ലുകോനുവിന്റെ മുന്‍ഗാമി ഫ്രാന്‍സ്വാ ബൈറു 9 മാസമാണ് അധികാരത്തിലിരുന്നത്. ലുകോനുവിന്റെ രാജിയോടെ മൂന്നുവര്‍ഷമായി തുടരുന്ന ഭരണപ്രതിസന്ധിയുടെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലാണ് ഫ്രാന്‍സ്. രാഷ്ട്രീയമായി മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതിസന്ധി ബാധിച്ചിരിക്കുന്നു. എങ്ങനെ    English Summary:  
Continuous Prime Ministerial Resignations and the Peril to President Macron: Explaining France\“s Political and Economic Crisis |