1999ലെ മഞ്ഞുകാലം അൽപം നേരത്തേ അവസാനിച്ചു. ലഡാക്കിലെ ബട്ടാലിക് പ്രദേശത്തെ യാക്ക് ഇടയന്മാർക്കു സന്തോഷമായി. മഞ്ഞുമലകൾക്കിടയിലുള്ള ചെറിയ താഴ്‌വരകളിലും മേടുകളിലും നേരത്തേ പുല്ല് മുളച്ചുകാണും. അവയന്വേഷിച്ചു യാക്കുകളുമായി മലകയറിയ രണ്ട് ഇടയന്മാരാണ് അതു കണ്ടത്: മലമുകളിൽ ആരൊക്കെയോ സംഗാറുകൾ (കാട്ടുകല്ലുകൊണ്ടുള്ള സൈനിക പിക്കറ്റുകൾ) നിർമിക്കുന്നു. അവർ മലയിറങ്ങി ഇന്ത്യൻ സൈനിക ക്യാംപിലെത്തി പഞ്ചാബ് റജിമെന്റ് മൂന്നാം ബറ്റാലിയനെ വിവരമറിയിച്ചു. അതനുസരിച്ച് പട്രോളിങ്ങിനുപോയ സൈനികരാണ് കണ്ടെത്തിയത്; ലഡാക്കിലെ ബട്ടാലിക് മുതൽ കാർഗിലിലെ ദ്രാസും അതിനപ്പുറവുമുള്ള മലനിരകൾവരെ പാക്ക് സൈന്യം കയ്യേറി സംഗാറുകൾ നിർമിക്കുകയാണ്.     English Summary:  
Ladakh\“s Fight : Why Border Communities Are Protesting, understanding Ladakh\“s Demand, Locals address their concerns regarding land, jobs, and cultural preservation. |