വേമ്പനാട്ടു കായലെന്നു കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടിയെത്തുന്നതു ഹൗസ്ബോട്ടുകളും കായലിന് അതിരിട്ട തെങ്ങിൻനിരകളുമാണ്. കാഴ്ചയ്ക്കപ്പുറം, നാവിൽ വെള്ളമൂറിക്കുന്ന കരിമീനും ആറ്റുകൊഞ്ചും കക്കയിറച്ചിയും. മലയാളികളും വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളും വേമ്പനാട്ടു കായലിനെ മനസ്സിൽ ആവാഹിച്ചതു രുചികൊണ്ടു കൂടിയാണ്. എന്നാൽ കായലിന്റെ സ്വത്ത് എന്നു പറയാവുന്ന കരിമീനും ആറ്റുകൊഞ്ചും കക്കയുമൊക്കെ കുറയുകയാണെന്നാണു സമീപകാല പഠനങ്ങൾ പറയുന്നത്. കാരണമോ, ഓരോ വർഷവും കൂടി വരുന്ന മലിനീകരണവും വേമ്പനാട്ടു കായലിനു കുറുകെ തണ്ണീർമുക്കം ബണ്ട് നിർമിച്ചതോടെ ഉപ്പുവെള്ളം എത്താത്തതും. കരിമീനും ആറ്റുകൊഞ്ചും കുറയുന്നതു വിനോദ സഞ്ചാര മേഖലയെയും ബാധിക്കും. കേരളത്തിലെത്തുന്നവർ കരിമീൻ പൊള്ളിച്ചത് കഴിക്കുന്നതു സ്ഥിരമാണ്. അപ്പോൾ ആ രുചി ഇല്ലാതായാലോ? മീനുകൾ കുറഞ്ഞു വരുന്നതു കായലിന്റെ ജൈവിക ഘടനയിലും ആവാസവ്യവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങൾ കൂടിയാണു പ്രകടിപ്പിക്കുന്നത്. ഇപ്പോഴേ തിരിച്ചറിഞ്ഞില്ലെങ്കിൽ വ്യാപകമായ വിപത്താകും സമീപ ഭാവിയിൽതന്നെ സംഭവിക്കുകയെന്നു ശാസ്ത്രജ്ഞർ പറയുന്നു. വേമ്പനാട്ടു കായലിന്റെ മത്സ്യസമ്പത്തിനെക്കുറിച്ചു പഠിക്കാൻ English Summary:
Vembanad Lake Ecological Crisis : shrimp and Green chromide populations drastically decline, with pollution and the Thanneermukkam Bund identified as primary culprits impacting the vital backwater ecosystem. |