വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ കെഎസ്ആർടിസിയിൽ പുതിയ ബസുകൾ എത്തുന്നു. 8 വിഭാഗങ്ങളിലായി 143 ബസുകളാണ് പുതിയതായി വരുന്നത്. ആദ്യ ഘട്ടത്തിലെത്തിയ ബസുകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. സെപ്റ്റംബർ 1 മുതൽ ഓണം സ്പെഷൽ സർവീസുകൾക്ക് ഉപയോഗിക്കുന്ന ബസുകൾ ഓണം കഴിഞ്ഞു വിവിധ ഡിപ്പോകൾക്കു കൈമാറും. ടാറ്റയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് പ്രീമിയം, വോൾവോയുടെ എസി സീറ്റർ, അശോക് ലെയ്‌ലൻഡ് ഷാസിയിലുള്ള എസി സീറ്റർ കം സ്ലീപ്പർ, എസി സ്ലീപ്പർ, എസി സീറ്റർ, ഗ്രാമങ്ങളിലെ ഇടവഴികളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ഐഷറിന്റെ 29 സീറ്റുള്ള ഓർഡിനറി ബസ് എന്നിവയാണു പുതിയതായി നിരത്തിലിറങ്ങുന്നത്. English Summary:
KSRTC Unveils 143 New Buses, Ambitious Plan for Public Transport and Advanced Technology |