‘സാമ്പത്തിക മാന്ദ്യ സ്പെഷൽ ഐസ്ക്രീം, വില വെറും 6 ഡോളർ!’ ‘വർഷങ്ങൾക്കുശേഷം ഇതാ സാമ്പത്തിക മാന്ദ്യം വീണ്ടും വരുന്നു, വരൂ, പാർട്ടി നടത്താം, ആഘോഷിക്കാം’ അമേരിക്കയിൽ പലയിടത്തും ഇത്തരം ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പരസ്യ പ്രചാരണങ്ങൾ പല കമ്പനികളും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ആരംഭിച്ചു കഴിഞ്ഞു. കോവിഡ്‌കാല മാന്ദ്യം മാറ്റിവച്ചാൽ അമേരിക്കയിലെ കൗമാരതലമുറ അവരുടെ ജീവിതത്തിൽ ആദ്യമായൊരു സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കാനൊരുങ്ങുകയാണ്. മാന്ദ്യം വീണ്ടും പടിവാതിലിൽ വന്നുനിൽക്കെ, കച്ചവടം കൊഴിയാതിരിക്കാനുള്ള കൗശലവിദ്യകൾ ആസൂത്രണം ചെയ്യുകയാണ് കമ്പനികൾ. English Summary:
Economic recession is looming in the US, and businesses are trying innovative strategies. Companies are offering recession-themed discounts and promotions to attract consumers. |