cy520520 • 2025-10-28 08:54:04 • views 984
ഗുജറാത്ത് ടൈറ്റൻസിനു വേണ്ടിയുള്ള ഐപിഎൽ ക്യാപ്റ്റന്‍സിയിലെ മികവ് മാത്രമാണ് ആകെ കൈമുതലായുള്ളത്. ആഭ്യന്തര ക്രിക്കറ്റിലായിരിക്കെ പഞ്ചാബ് ടീമിനു വേണ്ടി കളിച്ചപ്പോൾ പോലും ക്യാപ്റ്റനെന്ന പേരിൽ ശുഭ്മൻ ഗില്ലിന് കാര്യമായ റെക്കോർഡുകളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാൻതന്നെ വൈകിയപ്പോൾ ക്യാപ്റ്റന്റെ കാര്യത്തിലും അവസാന നിമിഷം വരെ ആശയക്കുഴപ്പമായിരുന്നു. അജിൻക്യ രഹാനെയായിരിക്കും ക്യാപ്റ്റനെന്നു സംസാരമുണ്ടായി. കുറഞ്ഞ ശരാശരിയാണ് ടെസ്റ്റിൽ ഗില്ലിന്. എന്നാൽ വളരെ പെട്ടെന്നാണ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആ ഇരുപത്തിയഞ്ചുകാരന്റെ പേര് ഉയര്‍ന്നുവന്നത്. അപ്പോഴും പലരും അതിനെ നോക്കിയത് സംശയത്തിന്റെ കണ്ണുകളോടെയായിരുന്നു. അവർക്കെല്ലാം ബാറ്റുകൊണ്ട് മറുപടി നൽകി ഗിൽ. ബാറ്റർ എന്ന നിലയിലുള്ള ആ മികവും ക്യാപ്റ്റൻസിക്കൊപ്പം ചേർന്നതോടെ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റ് ഇന്ത്യയ്ക്കു സ്വന്തം. ആദ്യ രണ്ട് ടെസ്റ്റുകളിലും പുതിയ ടീമിന്റെ പുതിയ കപ്പിത്താനായി ഗിൽ നിറഞ്ഞാടുന്നതാണ് കണ്ടത്. രോഹിത് ശർമയും വിരാട് കോലിയും കളമൊഴിയുന്ന ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാറാകുമോ ഗിൽ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. ക്യാപ്റ്റൻസിയുടെ സമ്മർദം English Summary:
Is Shubman Gill the Next \“Superstar\“ and \“Captain Cool\“ of the Indian Cricket Team? The England Test Series will Give you the Answer- Listen to the Manorama Online Premium Sports Podcast. |
|