തൃശൂർ ∙ മുരിങ്ങൂർ നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ വിഗ്രഹത്തിൽ ചാർത്താനായി സൂക്ഷിച്ച 2 പവൻ 7 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ബാങ്കിൽ പണയം വച്ച കേസിൽ ശാന്തിക്കാരൻ അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി തേനായി അശ്വന്ത് (34) ആണ് അറസ്റ്റിലായത്. Amoebic Meningoencephalitis, Amoebic Meningitis Treatment, Brain Eating Amoeba Kerala, Naegleria Fowleri Infection, Malayala Manorama Online News, Kerala Health News, Kozhikode Medical College, Rare Disease Kerala, Amoebic Meningitis Symptoms, Infectious Diseases Kerala, അമീബിക് മെനിഞ്ചൈറ്റിസ്, ആരോഗ്യ വാർത്തകൾ, മസ്തിഷ്ക ജ്വരം, കോഴിക്കോട്, രോഗം, അമീബിക് മസ്തിഷ്ക ജ്വരം, ആറുവയസ്സുകാരി, കോഴിക്കോട് മെഡിക്കൽ കോളജ്, ആരോഗ്യം, കേരളം, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ
- Also Read ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിൽ മോഷണം, കവർന്നത് 40 പവൻ; പ്രതിക്കായി തിരച്ചിൽ
2020 ഫെബ്രുവരി 2നാണ് അശ്വന്ത് ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലിക്കെത്തിയത്. ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്താനുള്ള സ്വർണാഭരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ടു പാത്രങ്ങളുടെയും ചുമതല അന്നു മുതൽ ക്ഷേത്രം കമ്മറ്റി അശ്വന്തിനാണു നൽകിയിരുന്നതെന്നു പൊലീസ് പറഞ്ഞു. ശ്രീകോവിലിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ എല്ലാം അവിടെ ഇല്ലെന്നു കമ്മിറ്റി അംഗങ്ങൾക്കു സംശയം തോന്നിയതോടെ അശ്വന്തിനോടു തിരുവാഭരണങ്ങൾ കാണിച്ചു തരാൻ ആവശ്യപ്പെട്ടു. എന്നാൽ എല്ലാ കമ്മിറ്റി അംഗങ്ങളും വന്നാൽ മാത്രമേ കാണിക്കാനാകൂ എന്നു പറഞ്ഞൊഴിഞ്ഞു.
- Also Read കവർന്നത് 25 പവനോളം സ്വർണം, മോഷ്ടാവ് വീട്ടിലേക്ക് കയറിയത് ടെറസ് വഴി; അന്വേഷണം
ഇന്ന് രാവിലെ 9.30ന് എല്ലാ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ക്ഷേത്രത്തിലെത്തി തിരുവാഭരണങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ തിരുവാഭരണങ്ങളിൽ കുറച്ച് ചാലക്കുടിയിലെ ബാങ്കിൽ പണയം വച്ചതായി അശ്വന്ത് സമ്മതിക്കുകയായിരുന്നു. തുടർന്നു കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും പരിശോധിച്ചതോടെ പത്ത് ഗ്രാം തൂക്കം വരുന്ന കാശുമാല, ഏഴു ഗ്രാം തൂക്കം വരുന്ന സ്വർണവള, നാലു ഗ്രാം തൂക്കമുള്ള സ്വർണ മണിമാല, ഒരു ഗ്രാം തൂക്കമുള്ള സ്വർണത്തിന്റെ രണ്ടു കണ്ണുകൾ, ഒരു ഗ്രാം തൂക്കമുള്ള സ്വർണത്തിന്റെ 4 പൊട്ടുകൾ എന്നിവ ശ്രീകോവിലിൽ നിന്നു നഷ്ടപ്പെട്ടതായി മനസ്സിലാക്കി. തുടർന്നു ശാന്തിക്കാരനായ അശ്വന്തിനെ കമ്മിറ്റി അംഗങ്ങൾ കൊരട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ എറണാകുളം ജില്ലയിലെ വെണ്ണല മാതാരത്ത് ദേവീ ക്ഷേത്രത്തിലെയും പുല്ലാട്ടുകാവ് ക്ഷേത്രത്തിലെയും തിരുവാഭരണം മോഷ്ടിച്ചു പണയം വച്ച കേസുകളിലെ പ്രതിയാണ് അശ്വന്ത് എന്നു പൊലീസ് പറഞ്ഞു. English Summary:
Priest Arrested for Temple Theft in Thrissur: A priest has been arrested for pawning gold ornaments from the Muringoor Narasimhamoorthy Temple. The accused, Thenayi Ashwanth, already a suspect in previous temple theft cases, confessed to pawning the items in a bank in Chalakudy.  |