search

‘കുട്ടനാടെങ്കിലും പരിഗണിക്കുമെന്ന് കരുതി’; സുധാകരന്റെ ധൈര്യം ഈ –126 ടു + 23000, സഹികെട്ടത് ‘സ്പെഷൽ ബ്രാഞ്ച്’ അവഹേളനമോ!

Chikheang 1 hour(s) ago views 33
  



വിമത സിപിഎം നേതാവ് ജി. സുധാകരൻ യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ മത്സരിക്കുമോ? നാളെ വീട്ടിൽ വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്നു സൂചന. ‘എത്ര പേർ എന്റെ കൂടെയുണ്ടെന്ന് കാണിച്ചു കൊടുക്കാം’ എന്നാണ് ജി. സുധാകരൻ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്. സുധാകരൻ മത്സരിക്കുമെന്ന് സൂചന വന്നതോടെ നിരവധി പേർ ഫോണിൽ വിളിച്ചും വീട്ടിലെത്തിയും പിന്തുണ അറിയിക്കുന്നുണ്ട്. അതിലുപരി യുഡിഎഫ് സുധാകരന് പിന്തുണ നൽകുമെന്നാണ് വിവരം. ഏതാനും മാസം മുമ്പ് കോൺഗ്രസ് ദേശീയ നേതാവ് സുധാകരനെ കണ്ട് ചർച്ച നടത്തിയിരുന്നു. മത്സരിച്ചാൽ കോൺഗ്രസ് കൂടെയുണ്ടെന്ന ഉറപ്പും അന്നു കൊടുത്തിരുന്നു. സുധാകരന്റെ അടുത്ത സുഹൃത്തുക്കളെ കോൺഗ്രസ് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. സുധാകരൻ മത്സരിച്ചാൽ കോൺഗ്രസ് മത്സരിക്കില്ലെന്നും പകരം പിന്തുണയ്ക്കുമെന്നും ഇവരും അറിയിച്ചിട്ടുണ്ട്. ഇതോടെ തന്റെ തട്ടകമായ അമ്പലപ്പുഴയിൽ സിപിഎമ്മിനെ നേരിട്ട് വെല്ലുവിളിക്കാൻ സുധാകരൻ ഒരുങ്ങുന്നു.
What you should read next

  • ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ...’; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം Latest News
      

         
    •   
         
    •   
        
       


∙ ബേബിയോട് താൽപര്യം പറഞ്ഞു, ആ താൽപര്യം പിണറായി തിരുത്തി

5 വർഷമായി പാർട്ടിയിൽ നിന്ന് തുടരുന്ന അവഗണന, അടുത്തിടെ ഉണ്ടായ അവഹേളനം, അനുരഞ്ജനത്തിന്റെ പേരിൽ നടത്തിയ പ്രഹസനങ്ങൾ ഇവയാണ് പാർട്ടിക്കെതിരെ നീങ്ങാൻ സുധാകരനെ പ്രേരിപ്പിച്ചത്. ദേശീയ സെക്രട്ടറി എം.എ. ബേബി വന്നു നടത്തിയ അനുര‍ഞ്ജന ചർച്ചയിൽ സുധാകരൻ മയപ്പെട്ടിരുന്നു. ‘കുട്ടനാട് സീറ്റിൽ പാർട്ടി സ്ഥാനാർഥിയാക്കുമെന്ന് സുധാകരൻ കരുതിയിരുന്നുവെന്ന്’ അദ്ദേഹത്തിനോട് അടുപ്പമുള്ളയാൾ വെളിപ്പെടുത്തി. മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ബേബിയെ അറിയിച്ചിരുന്നുവെന്നാണ് അറിവ്. നിലവിൽ എൻസിപി മത്സരിക്കുന്ന കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് നേരത്തേ ധാരണയുണ്ടായിരുന്നു. എന്നാൽ പിണറായി വിജയൻ ആ ധാരണ അടച്ചു. തൽക്കാലം ഘടക കക്ഷകളുടെ സീറ്റ് ഏറ്റെടുക്കണ്ടെന്നാണ് തീരുമാനം എന്ന് ആലപ്പുഴയിൽ യോഗത്തിൽ പിണറായി പറഞ്ഞു. അതിനിടെയാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ചിരിയിൽ സുധാകരൻ പ്രതിഷേധിച്ചത്. തന്റെ ഒപ്പം നിന്ന ജില്ലയിലെ ഒരു വിഭാഗം നേതാക്കളെ തനിക്കെതിരാക്കിയത് പാർട്ടി സംസ്ഥാന നേതൃത്വത്തിലെ ചിലരാണെന്ന് സുധാകരൻ സംശയിച്ചിരുന്നു. അതേതുടർന്ന് പാർട്ടി അംഗത്വം പുതുക്കിയില്ല. സി.എസ്. സുജാതയെയും സുധാകരന്റെ ബന്ധു കൂടിയായ ഹരിശങ്കറെയും പാർട്ടി അയച്ചെങ്കിലും സുധാകരൻ വഴങ്ങിയില്ല.  

∙ സംസ്ഥാന സമിതി അംഗം പിന്നീട് സ്പെഷൽ ബ്രാഞ്ചിലേക്ക് ADVERTISEMENT Go AD-FREE

63 വർഷത്തെ പാർട്ടി പ്രവർത്തനം. ഒടുവിൽ അവഗണനയോടെ പടിയിറക്കം. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക്. അതും സ്പെഷൽ‌ ബ്രാഞ്ചിലേക്ക്. അതാണ് സുധാകരനെ വേദനിപ്പിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് വന്നതാണ് സുധാകരൻ‌. സഹോദരൻ ഭുവനേശ്വരൻ പാർട്ടി രക്തസാക്ഷിയും. 2021 ൽ പ്രായപരിധിയുടെ പേരിൽ സീറ്റ് നിഷേധിച്ചപ്പോൾ തന്നെ സുധാകരന് പാർട്ടി ലൈൻ മനസിലായി. പിന്നീട് സംസ്ഥാന കമ്മിറ്റിയിൽ നിന്നും പാർട്ടിയുടെ മറ്റ് ഭാരവാഹിത്വങ്ങളിൽ നിന്നും ഒഴിവാക്കി. ആലപ്പുഴയിൽ അഭിഭാഷകർക്ക് വേണ്ടിയുള്ള പ്രത്യേക ബ്രാഞ്ചാണ് പാർട്ടി പ്രവർത്തന ഘടകം നൽകിയത്. സംസ്ഥാന കമ്മിറ്റി ക്ഷണിതാവ് ആക്കിയെങ്കിലും നിരാകരിച്ചു. എം.എം. മണി അടക്കമുള്ളവർ ക്ഷണിതാവായി തുടർന്നു. പിന്നീട് മെല്ലെ മെല്ലെ അകന്നു.
What you should read next

  • ‘ആരും സ്വയം സ്ഥാനാർഥിയാകരുത്’: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് Latest News
      

         
    •   
         
    •   
        
       


∙ –126 ൽ നിന്ന് + 23000 ! സുധാകരന്‍ മാജിക് എന്താകും ? ADVERTISEMENT Go AD-FREE

80 വയസിലെ ഏഴാമങ്കത്തിൽ എതിരാളി പാർട്ടി. തട്ടകമായ അമ്പലപ്പുഴ ഒപ്പം നിൽകുമോ ? സുധാകരന്റെ ധൈര്യം 2016 ൽ നേടിയ 23000 വോട്ടിന്റെ ഭൂരിപക്ഷം. ഒരിക്കൽ 126 വോട്ടിന് തോറ്റ അമ്പലപ്പുഴയിൽ ജയിച്ച് ഘട്ടം ഘട്ടമായി ഭൂരിപക്ഷം ഉയർത്തിയതാണ് സുധാകരന്റെ ചരിത്രം. 6 വട്ടം മത്സരിച്ചു. 2 വട്ടം തോറ്റു. അമ്പലപ്പുഴയ്ക്കു പുറമേ കായംകുളത്തും. രണ്ടു വട്ടം മന്ത്രിയായി. സുധാകരൻ മാറിയതോടെ അമ്പലപ്പുഴയിലെ സിപിഎം ഭൂരിപക്ഷം 16000 ആയി കുറഞ്ഞു. 2021 ൽ പാർട്ടി സ്ഥാനാർഥിക്കു വേണ്ടി ഒരുവട്ടം മാത്രമാണ് സുധാകരൻ പ്രചാരണത്തിന് ഇറങ്ങിയത്. കോൺഗ്രസിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ് അമ്പലപ്പുഴ. മണ്ഡലം നിലനിർത്തിയതിൽ സുധാകരന്റെ സ്വാധീനവും നിർണായകമായി. 20000 ൽ ഏറെ ‘പഴ്സനൽ വോട്ടുകൾ’ കിട്ടുമെന്നാണ് സുധാകരന്റെ പ്രതീക്ഷ. യുഡിഎഫ് പിന്തുണ കൂടി ലഭിച്ചാൽ മത്സരം തീപാറും. മത്സര ഫലം നിർണായകമാകും.
JUST IN


  • 1 MINUTE AGO   ‘കുട്ടനാടെങ്കിലും പരിഗണിക്കുമെന്ന് കരുതി’; സുധാകരന്റെ ധൈര്യം ഈ –126 ടു + 23000, സഹികെട്ടത് ‘സ്പെഷൽ ബ്രാഞ്ച്’ അവഹേളനമോ! Latest News
      

         
    •   
         
    •   
        
       

  • 11 MINUTES AGO   മദ്യത്തിന് പേര് കണ്ടെത്തി; മത്സരം ഉപേക്ഷിച്ചതായി മലബാർ ഡിസ്റ്റിലറീസ് ഹൈക്കോടതിയിൽ Latest News
      

         
    •   
         
    •   
        
       

  • 55 MINUTES AGO   ഓം ബിർലയ്ക്കെതിരായ അവിശ്വാസപ്രമേയം തള്ളി; സ്പീക്കർക്കെതിരായ പ്രമേയം 40 വർഷത്തിന് ശേഷം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
G. Sudhakaran\“s potential contest in Ambalappuzha, backed by the UDF, is generating significant political buzz. His decision to contest, following perceived neglect and humiliation from the CPM, is being interpreted as a direct challenge to his former party.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169244