ഒരു കൊല്ലം വിമാനക്കഥ

deltin33 2025-10-28 08:38:05 views 727
  

  



എൺപതുകളുടെ തുടക്കം. കൊല്ലത്തെ നീല ഹോട്ടലിൽ ഇരുന്ന് തോപ്പിൽഭാസി തിരക്കഥ എഴുതുകയാണ്. ഗൗരീശപട്ടം ശങ്കരൻനായർ എഴുതിയ ‘പ്രിയപ്പെട്ട ജോർജ് തോമസ്’ എന്ന നോവലാണ് അടിസ്ഥാനം. ഒരു ഫ്ലയിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന മനോഹരമായ പ്രണയകഥ.

  • Also Read മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ; ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് എം.എൻ.കാരശ്ശേരി   
  മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ആശ്രാമം വിമാനാപകടത്തിന്റെ ചിത്രം

കൊല്ലത്തെ സോംസൺ പബ്ലിസിറ്റീസ് ഉടമ സുഗതനും പിൽക്കാലം ‘തൂവാനത്തുമ്പികൾ’ സിനിമ എടുത്ത പി.സ്റ്റാൻലിയുമാണ് നിർമാതാക്കൾ. വിൻസന്റ് സംവിധായകൻ. ക്ലൈമാക്സ് എങ്ങനെ കൊഴുപ്പിക്കാം എന്ന് ചർച്ച വന്നു. സ്റ്റാൻലി തന്റെ കുട്ടിക്കാലത്ത് കൊല്ലം വിമാനത്താവളത്തിൽ നടന്ന ഒരു അപകടത്തിന്റെ കഥ പറയുന്നു.

കൊല്ലത്ത് വിമാനത്താവളമോ?

അതേ, മലയാളനാട്ടിലെ ആദ്യത്തെ വിമാനത്താവളം കൊല്ലത്തായിരുന്നു. കെട്ടിടങ്ങളോ സംവിധാനമോ ഇല്ല. അതിനാൽ വിമാനനിലയം (എയറോഡ്രോം) എന്നു പറയാം. 1943ൽ തിരുവനന്തപുരം വിമാനത്താവളം വരുംവരെ, മദ്രാസിൽനിന്ന് ബ്രിട്ടിഷ് ഉദ്യോഗസ്ഥർ കൊല്ലത്ത് പറന്നിറങ്ങി, എയറോഡ്രോം നിന്നിരുന്ന ആശ്രാമം മൈതാനത്തോടു ചേർന്ന് അഷ്ടമുടിക്കായൽ തീരത്തുള്ള ബ്രിട്ടിഷ് റസിഡൻസിയിൽ (റസിഡന്റായിരുന്ന കേണൽ ജോൺ മൺട്രോ 1811–1819 കാലത്ത് നിർമിച്ചത്) വിശ്രമിച്ചായിരുന്നു തിരുവനന്തപുരത്തേക്കു പൊയ്ക്കൊണ്ടിരുന്നത്.

അവിടെയായിരുന്നു സംഭവം. ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ വിമാനാപകടം. പരിശീലന വിമാനമായതിനാൽ രേഖകളിൽ ഇല്ല; കൊല്ലംകാരുടെ ഓർമകളിൽ മാത്രം. ആ അപകടത്തിന് ഇപ്പോൾ 75 വയസ്സ്.

1932 മേയ് മൂന്നിന് കൊല്ലത്ത് ആദ്യമായി വിമാനം വന്ന കാഴ്ച പ്രശസ്ത പത്രപ്രവർത്തകനായിരുന്ന കാമ്പിശ്ശേരി കരുണാകരൻ (കാമ്പിശ്ശേരി കൃതികളിൽ)  ഓർക്കുന്നു: ‘...താഴ്ന്നു പറന്നു. ഒന്നല്ല, രണ്ടു വിമാനങ്ങൾ. ആവേശനിർഭരമായ നിമിഷങ്ങൾ. നാലഞ്ചു തവണ വിമാനങ്ങൾ മൈതാനത്തെ ചുറ്റി. എന്നിട്ട് ഏതോ ചില കടലാസുകൾ അതിൽനിന്നു താഴേക്കു വിതറി. ഭാരം ഘടിപ്പിച്ച ഏതോ കത്തായിരുന്നു അതെന്നു പിന്നീടു കേട്ടു. വിമാനത്തിൽ വന്ന വിദേശികൾ മുണ്ടയ്ക്കലുള്ള എച്ച് ആൻ സിയിലെ (കൊല്ലത്ത് രണ്ടു ഇംഗ്ലിഷുകാർ നടത്തിയിരുന്ന ഓട്കമ്പനിയായിരുന്നു എച്ച് ആൻഡ് സി.) സായിപ്പന്മാർക്കു വേണ്ടി എഴുതി കത്തായിരുന്നു അവ. അത് ആകാശത്തിലൂടെ പാറിപ്പാറി കീഴോട്ടു വന്ന ദൃശ്യം ഇപ്പോഴും ഞാനോർക്കുന്നു.’’ ആദ്യ വിമാനം വന്നു പതിനേഴു വർഷത്തിനു ശേഷം 1949 ഡിസംബർ 14നായിരുന്നു അപകടം.  

മരിച്ചത് ഒരു  യുവ വൈമാനിക വിദ്യാർഥി. പ്രശസ്തമായ ചാലക്കുഴി കുടുംബാംഗം.  വാർത്താ ഏജൻസിയായ പിടിഎ നൽകിയ വിവരം മലയാള മനോരമ 1949 ഡിസംബർ 15ന് ഇങ്ങനെ റിപ്പോർട്ട്  ചെയ്തു: കൊല്ലത്തു വിമാനാപകടം. പരിശീലന വിമാനം വൃക്ഷത്തിൽത്തട്ടി തകർന്നു നിലംപതിച്ചു. മലയാളി യുവവൈമാനികന്റെ ദാരുണ മരണം.

മദ്രാസ് ഫ്ലയിങ് ക്ലബ്ബിന്റെ വകയായിരുന്നു വിമാനം. പൈലറ്റാവാൻ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന പി.കെ.മാത്യുവാണ് മരിച്ചത്. വയസ് 22. വ്യവസായപ്രമുഖനായിരുന്ന സി.പി.മാമ്മന്റെ അനന്തരവനായിരുന്നു.  വിമാനത്താവളത്തിനു സമീപമുള്ള അമ്മാവന്റെ വസതിക്കു മുകളിൽ വച്ചു വിമാനം താഴ്ത്താൻ ശ്രമിക്കവേ, ഒരു വൃക്ഷത്തിൽ തട്ടിയാണ് അപകടം സംഭവിച്ചത്. അതേ വാർത്തയിൽ കൂടുതൽ വിവരങ്ങൾ മനോരമ ലേഖകൻ കൂട്ടിച്ചേർക്കുന്നു: അപകടത്തിൽ മരിച്ച മാത്യു, പാലക്കുന്നത്ത് പി.എം.കോശിയുടെ മകനാണ്. സണ്ണി എന്നാണ് വിളിപ്പേര്. വിമാനത്തിന്റെ എൻജിൻ ഒഴിച്ചു മറ്റെല്ലാം തകർന്നുപോയി.

കൊല്ലത്തിന്റെ ചരിത്രകാരൻ കോഴിശ്ശേരിൽ വി.ലക്ഷ്മണൻ എഴുതിയ ‘ആധുനിക കൊല്ലത്തിന്റെ ചരിത്രം’ എന്ന പുസ്തകത്തിലെ വിശദീകരണം:Sunday Special, MN Karassery, KC Narayanan, Malayalam Literature, Mahabharatham, M.N. Karassery, K.C. Narayanan, Mahabharata A Free Software, Malayala Ramayanam, Ethirpadachcheruvu, Mahabharata analysis, Yudhishthira, Malayalam literature, book review, literary criticism, Indian epics, counter-textual interpretation, Karassery blog, Narayanan\“s book, literary insights, book recommendations, എം.എൻ. കാരശ്ശേരി, കെ.സി. നാരായണൻ, മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ, മലയാള രാമായണം, എതിർപക്ഷച്ചേരുവ്, മഹാഭാരതം വ്യാഖ്യാനം, യുധിഷ്ഠിരൻ, മലയാള സാഹിത്യം, പുസ്തക പരിചയം, സാഹിത്യ നിരൂപണം, ഇന്ത്യൻ ഇതിഹാസങ്ങൾ, കാരശ്ശേരിയുടെ വായന, നാരായണന്റെ പുസ്തകം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, M.N. Karassery on K.C. Narayanan\“s \“Mahabharata: A Free Software\“

‘മരിച്ച പൈലറ്റ് പി.കെ.മാത്യു (സണ്ണി) വ്യവസായപ്രമുഖരായ സി.പി.മാത്തൻ, സി.പി.മാമ്മൻ, സി.പി.ജേക്കബ് എന്നിവരുടെ അനന്തരവനാണ്. സണ്ണി പരിശീലനപ്പറക്കൽ പൂർത്തിയാക്കിയതു തിരുവനന്തപുരം വരെയാണ്. അവിടെ വരെ വന്ന സ്ഥിതിക്കു കൊല്ലത്തു വന്ന് അമ്മാവന്മാമ്മായിമാരെയും മക്കളെയും കണ്ടിട്ടു മടങ്ങാമെന്നു കരുതി. അങ്ങനെയാണ് ഇവിടെ കൊല്ലത്തു വന്നത്.

ആശ്രാമം വിമാനത്താവളത്തിന്റെ തെക്കേ അരികിലാണ് സി.പി.മാമ്മൻ താമസിക്കുന്നത്. വിമാനം റൺവേയിൽ ഇറക്കിയ ശേഷം മാമ്മന്റെ വീട്ടിൽ ചെന്നു. അവരുടെ അതിരറ്റ ആഹ്ലാദത്തോടെയുള്ള സ്വീകരണ– സൽക്കാരങ്ങളിൽ പങ്കെടുത്തു. അമ്മാവന്റെ മക്കളുമായി ചിരിച്ചുകളിച്ചു സംസാരിച്ചു. അതിനു ശേഷം യാത്ര പറഞ്ഞു ചെന്നു വിമാനത്തിൽ കയറി. മൈതാനത്തിനു ചുറ്റും വട്ടമിട്ടു പറന്നു. അമ്മാവനും അമ്മായിയും മക്കളും ‘റാറ്റാ’ പറഞ്ഞു കൈവീശി വിടപറയുന്നതിനിടയിലാണ് വിമാനത്തിന്റെ ഒരു ചിറക് മൈതാനത്തിന്റെ അരികിലുള്ള വൃക്ഷത്തിൽ തട്ടി വിമാനം തറയിൽ കുത്തിവീണത്.  

സംഭവം കണ്ടു നിന്നവരിൽ സി.പി.മാമ്മന്റെ മകൻ പൗലോസും വില്യം ഗുഡേക്കറിലെ ‘ഗുൾസൺ’ സായിപ്പും കൂടി ഉടൻ തന്നെ  ഓടിയെത്തി സണ്ണിയെ ഡിസ്ട്രിക്ട് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. സണ്ണിയുടെ കൊല്ലത്തേക്കുള്ള വരവിനു പിന്നിൽ ഒരു നിഗൂഢപ്രണയം തളരിട്ടിട്ടുണ്ടായിരുന്നുവെന്നും അന്നു സംസാരമുണ്ടായിരുന്നു.’

നിർമാതാവ് പി. സ്റ്റാൻലി പറഞ്ഞു: ലക്ഷ്മണൻ സാർ എഴുതിയ പ്രണയത്തെ കുറിച്ചുള്ള സൂചനയാണ് എന്റെ ഭാവനയെ ഉണർത്തിയത്. സിനിമയുടെ ക്ലൈമാക്സ് ഇങ്ങനെയാക്കി: നായികയുടെ പിതാവ്, മകൾക്കു വേറെ വിവാഹം നിശ്ചയിച്ചു. ഫ്ലയിങ് ക്ലബ്ബിലെ ചെറിയ വിമാനമെടുത്ത് വിവാഹം നടക്കുന്ന പളളിക്കു മുകളിൽ കാമുകനായ നായകൻ വട്ടമിട്ടു പറന്നു. നൈരാശ്യത്തിന്റെ തീവ്രതയിൽ വിമാനം പള്ളി മൈതാനത്ത് ഇടിച്ചിറക്കി. വിവാഹ വസ്ത്രത്തിൽ ഓടിയെത്തുന്ന കാമുകിയുടെ മുന്നിൽ കത്തിയമരുന്ന നായകൻ. നായികയുടെ വിരഹത്തിലാണ് അവസാനം.  

തോപ്പിൽ ഭാസിക്കതു ബോധിച്ചു. ഭാസിക്കു 10,000 രൂപ അഡ്വാൻസ് കൊടുത്തു. പത്തു ദിവസം കൊണ്ട് ആദ്യകരട് ഉണ്ടാക്കിത്തന്നു. പക്ഷേ പല കാരണങ്ങളാൽ ആ സിനിമ നടന്നില്ല. തിരക്കഥ പിന്നീടു ഭാസിയുടെ മകൻ അജയൻ വന്നു വാങ്ങിക്കൊണ്ടുപോയി.’

‘കൊല്ലം കഴിഞ്ഞ കൊല്ലങ്ങളിൽ’ എന്ന ചരിത്രപുസ്തകമെഴുതിയ കെ.ആർ.രവിമോഹൻ കൂട്ടിച്ചേർക്കുന്നു: ശാരദാമഠത്തിന്റെ മുന്നിലുള്ള ഇംഗ്ലിഷ് പള്ളിയിലാണ് മാത്യുവിന്റെ മൃതദേഹം അടക്കിയിട്ടുള്ളത്. നാട്ടുകാരുടെ പ്രണയകഥ അസംബന്ധമാണെന്നു മാത്യുവിന്റെ ബന്ധു എം.സി.മാമ്മൻ (അശോക്)പറയുന്നു: മരിച്ച മാത്യുവിന്റെ അമ്മയുടെ സഹോദരനായിരുന്നു, എന്റെ ഗ്രാൻഡ് ഫാദർ. മാത്യു തിരുവനന്തപുരത്തു നിന്നാണ് വിമാനവുമായി വന്നത്. ലാൻഡു ചെയ്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തി ബന്ധുക്കൾക്കൊപ്പം സമയം ചെലവിട്ട് സന്തോഷമായി മടങ്ങുമ്പോഴായിരുന്നു അപകടം. ടേക്ക് ഓഫ് ചെയ്ത് ആകാശത്ത് വട്ടംചുറ്റി പറന്നുയരുമ്പോഴായിരുന്നു വീൽ വൈദ്യുതി കമ്പിയിൽ കുരുങ്ങിയത്.’’

തനിക്കൊപ്പം സീനിയറായി ക്രേവൻ എൽഎംഎസ് ഹൈസ്കൂളിൽ പഠിച്ച പി.കെ.മാത്യുവിനെ കൊല്ലത്തെ വ്യവസായപ്രമുഖനായിരുന്ന തങ്ങൾകുഞ്ഞ് മുസല്യാരുടെ മൂത്ത മകനും ടികെഎം ട്രസ്റ്റ് ചെയർമാനുമായ ടി.കെ.ഷഹാൽ ഹസൻ മുസല്യാർ ഓർക്കുന്നു. ‘‘സുമുഖനായിരുന്നു. ചില മാജിക്കും പൊടിക്കൈകളും ഉണ്ടായിരുന്നു. മാത്യുവിന്റെ ചുറ്റും എപ്പോഴും കുട്ടികളുടെ കൂട്ടമുണ്ടായിരുന്നു. സാഹസികൻ. വിമാനവുമെടുത്ത് വരിക അക്കാലത്ത് അദ്ഭുതമായിരുന്നു.’’ അന്നത്തെ വാർത്തകളിൽ പറഞ്ഞതു പോലെ മരത്തിൽ തട്ടിയല്ല, എം.സി.മാമ്മൻ പറഞ്ഞതു പോലെ വൈദ്യുതി കമ്പിയിലാണ് വീൽ കുരുങ്ങിയതെന്നാണ് ഓർമയെന്ന് 94കാരനായ മുസല്യാർ പറയുന്നു.

ഓർമകൾ പേറി അപകടത്തിന് സാക്ഷിയായ സി.പി.മാമ്മന്റെ വീട് ഇന്നും ആശ്രാമം മൈതാനത്തിന്റെ വശത്ത് നിലനിൽക്കുന്നു. നഗരം വളർന്നു. ജനവാസകേന്ദ്രമായി. ചുറ്റും ഉയർന്ന കെട്ടിടങ്ങൾ. ആശ്രാമം മൈതാനത്ത് ഇനിയൊരു വിമാനത്താവളത്തിന് സാധ്യതയില്ല. സണ്ണിയുടെ ഓർമകൾ മാത്രം ചിതയിൽ നിന്ന് ചിറകടിച്ചുയരുന്നു. English Summary:
The Forgotten Skies: Kerala\“s First Plane Crash in Kollam
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
376212

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.