ജറുസലം ∙ ഗാസയിൽ ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് അടക്കം 2 ഡസൻ രാജ്യാന്തര സന്നദ്ധ സംഘടനകളുടെ പ്രവർത്തനം വിലക്കിയതായി ഇസ്രയേൽ അറിയിച്ചു. വിലക്ക് നാളെ പ്രാബല്യത്തിൽ വരും. പുതുക്കിയ വ്യവസ്ഥകൾ സന്നദ്ധസംഘടനകൾ പാലിച്ചില്ലെന്നും ചിലർ ഹമാസുമായി സഹകരിക്കുന്നുവെന്നുമാരോപിച്ചാണു നടപടി.
വൈദ്യസഹായ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് സന്നദ്ധ പ്രവർത്തകരുടെ വ്യക്തിവിവരങ്ങൾ കൈമാറിയില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഇസ്രയേൽ വ്യവസ്ഥകൾ ഏകപക്ഷീയയവും സ്റ്റാഫിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും സംഘടനകൾ പ്രതികരിച്ചു. നോർവീജിയൻ റഫ്യൂജി കൗൺസിൽ, കെയർ ഇന്റർനാഷനൽ, ഇന്റർനാഷനൽ റെസ്ക്യു കമ്മിറ്റി തുടങ്ങിയവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ഈ വർഷമാണു സന്നദ്ധസംഘടനകൾ ഗാസയിൽ പ്രവർത്തിക്കാൻ ഇസ്രയേൽ പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നത്. പലസ്തീൻ സ്റ്റാഫിന്റെ മുഴുവൻ വ്യക്തിവിവരങ്ങളും നൽകണമെന്ന വ്യവസ്ഥയാണു വിവാദമായത്. English Summary:
Israel bans aid organizations in Gaza: Israel Bans Doctors Without Borders, 23 Other Aid Groups in Gaza |