ന്യൂഡൽഹി ∙ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് സർക്കാർ. നിലവിലെ നാലാം സമ്പദ്‌വ്യവസ്ഥയായ ജപ്പാനെ മറികടന്നതായും 2030 ആകുമ്പോൾ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ജർമനിയെ മറികടക്കുമെന്നും സർക്കാർ അറിയിച്ചു. വർഷാവസാന സാമ്പത്തിക അവലോകന പ്രകാരമാണ് സർക്കാർ പ്രസ്താവന പുറത്തിറക്കിയത്.
- Also Read ‘ഇന്ത്യ–പാക് യുദ്ധം അവസാനിപ്പിച്ചു, അതിന്റെ ക്രെഡിറ്റ് തന്നില്ല’; നെതന്യാഹുവിനോടും പരിഭവം പറഞ്ഞ് ട്രംപ്
2025–26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ യഥാർഥ ജിഡിപി 8.2 ശതമാനം വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഇത് 7.8 ശതമാനവും നാലാം പാദത്തിൽ 7.4 ശതമാനവുമായിരുന്നു വർധന. ‘‘4.18 ട്രില്യൺ യുഎസ് ഡോളർ ജിഡിപി മൂല്യത്തോടെ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. 2030 ആകുമ്പോൾ ജർമനിയെ മൂന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളാൻ ഒരുങ്ങുകയാണ്’’, സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
- Also Read ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; രണ്ടാഴ്ചയ്ക്കിടയിലെ മൂന്നാമത്തെ സംഭവം
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ യുഎസാണ്, രണ്ടാം സ്ഥാനത്ത് ചൈനയും. കഴിഞ്ഞ കുറെ വർഷങ്ങളായി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. കഴിഞ്ഞ പത്തുവർഷത്തിൽ സമ്പദ്‍വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയായി.
- ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
- സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
India\“s Economy Overtakes Japan: Indian economy has become the fourth largest in the world, surpassing Japan. The government projects that India will overtake Germany to become the third-largest economy by 2030, highlighting its rapid growth and potential. |