കീവ് ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിൽ അഭിപ്രായഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തയാഴ്ച മോസ്കോ സന്ദർശിക്കും. വിറ്റ്കോഫിന്റെ സന്ദർശനവിവരം റഷ്യ സ്‌ഥിരീകരിച്ചു. സമാധാന പദ്ധതിയിലെ വ്യവസ്‌ഥകൾ ഔദ്യോഗികമായി ഇതേവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ പിൻവാതിലിലൂടെ പകർപ്പ് ലഭിച്ചെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി യുഷകോവ് വ്യക്തമാക്കി. ഫോണിലൂടെയും മറ്റും സംസാരിക്കുന്നുണ്ടെങ്കിലും ഒരു മേശയ്‌ക്കു ചുറ്റുമിരുന്ന് ഓരോ വ്യവസ്‌ഥകളായി ഇതേ വരെ ചർച്ച നടത്തിയിട്ടില്ലെന്ന് യൂറി യുഷകോവ് പറഞ്ഞു.
- Also Read ഫിഫയെ വെല്ലുവിളിച്ച് റഷ്യ; 2026ൽ ബദൽ ലോകകപ്പിനൊരുങ്ങുന്നു, യോഗ്യത നേടാത്ത രാജ്യങ്ങളെ പങ്കെടുപ്പിക്കും
യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ അടുത്ത ദിവസം യുക്രെയ്ൻ സന്ദർശിക്കുന്നുണ്ടെന്ന് ട്രംപ് അറിയിച്ചു. എന്നാൽ ഇതു സംബന്ധിച്ച് യുക്രെയ്ൻ സ്ഥിരീകരണം നൽകിയിട്ടില്ല. യുഎസ്, യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ അബുദാബിയിലും യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ ജനീവയിലും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
- Also Read യുക്രെയ്നിൽ സമാധാനം വിരിയിമോ?; ട്രംപിനെ ഉറ്റുനോക്കി ലോകം
ഇതിനിടെ, യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. തെക്കൻ നഗരമായ സാപൊറീഷ്യയിൽ കഴിഞ്ഞ രാത്രി ഡ്രോൺ ആക്രമണത്തിൽ 50 ൽ ഏറെ പാർപ്പിടസമുച്ചയങ്ങൾക്കു കേടു പറ്റി. യുക്രെയ്നിന്റെ 33 ഡ്രോണുകൾ വീഴ്ത്തിയതായി റഷ്യ അവകാശപ്പെട്ടു.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
Ukraine Peace Talks: Ukraine peace plan discussions are underway, with Donald Trump\“s representative visiting Moscow to foster agreement. Despite ongoing conflict, efforts to negotiate a resolution continue through various channels and meetings. |