വാഷിങ്‌ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പാട്ടിലാക്കാനുള്ള വഴികൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി യുഷകോവിന് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഉപദേശിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. ഒക്‌ടോബർ 14 ന് അഞ്ച് മിനിറ്റിലേറെ നീണ്ടുനിന്ന വിറ്റ്കോഫ് – യുഷകോവ് ഫോൺ സംഭാഷണത്തിലെ ഭാഗങ്ങളാണ് ചോർന്നത്. ഗാസ കരാറിന്റെ മാതൃകയിൽ യുക്രെയ്‌ൻ പദ്ധതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് വിറ്റ്കോഫ് യുഷകോവിനോട് പറയുന്നു.
- Also Read കടുത്ത വൈറൽ പനി; റാപ്പർ വേടൻ തീവ്ര പരിചരണ വിഭാഗത്തിൽ, ദുബായിലെ സംഗീത പരിപാടി മാറ്റി
വൈറ്റ് ഹൗസ് സന്ദർശനത്തിനു മുൻപ് പുട്ടിൻ ട്രംപുമായി ഫോൺ സംഭാഷണം നടത്തണമെന്നും ഗാസ കരാറിനെ കുറിച്ച് പരാമർശിച്ച് സംസാരം ആരംഭിക്കണമെന്നും ഗാസയിൽ വെടിനിർത്തൽ കരാർ സാധ്യമാക്കിയതിനു ട്രംപിനെ അഭിനന്ദിക്കണമെന്നും വിറ്റ്കോഫ് ഉപദേശിക്കുന്നു. ഗാസ കരാറിനെ റഷ്യ പിന്തുണയ്ക്കുന്നതായും ഗാസ പദ്ധതിയുടെ മാതൃകയിൽ യുക്രെയ്‌ൻ പദ്ധതി നടപ്പാക്കാമെന്ന് പറയണമെന്നും വിറ്റ്കോഫ് ഉപദേശം നൽകുന്നുണ്ട്. സംഭാഷണത്തിൽ ഗാസ സമാധാന പദ്ധതിയുടെ മാതൃകയിൽ യുക്രെയ്‌ൻ പദ്ധതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് നിർദേശിക്കുന്നു. വൈറ്റ് ഹൗസ് സന്ദർശനത്തിനു മുൻപ് പുട്ടിൻ ട്രംപുമായി ഫോൺ സംഭാഷണം നടത്തണമെന്നും ഗാസ കരാറിനെ കുറിച്ച് പരാമർശിച്ച് സംസാരം ആരംഭിക്കണമെന്നും ഗാസ പദ്ധതിയുടെ മാതൃകയിൽ യുക്രെയ്‌ൻ പദ്ധതി നടപ്പാക്കാമെന്ന് പറയണമെന്നും ഉഷാക്കോവിന് വിറ്റ്കോഫ് ഉപദേശം നൽകുന്നുണ്ട്.
- Also Read വിവാഹം 6 മാസം മുൻപ്, ഗർഭിണി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; പീഡനം നേരിട്ടെന്ന് ആരോപണം, ഭർത്താവ് കസ്റ്റഡിയിൽ
28 വ്യവസ്‌ഥകളോടെ യുക്രെയ്‌ൻ സമാധാന പദ്ധതിക്ക് തുടക്കമായത് സ്റ്റീവ് വിറ്റ്കോഫിന്റെ ഈ ഫോൺ സംഭാഷണത്തിൽ നിന്നാണെന്നാണ് നിഗമനം. ഈ പദ്ധതി അംഗീകരിക്കാനാണ് യുഎസ് യുക്രെയ്‌നു മേൽ സമ്മർദം ചെലുത്തിയത്. ഫോൺ സംഭാഷണം നടന്നതായി സ്ഥിരീകരിച്ച യുഷകോവ്, ഫോൺ ചോർത്തിയതു റഷ്യയല്ലെന്നും വ്യക്തമാക്കി. വിഷയത്തിൽ സ്റ്റീവ് വിറ്റ്കോഫിനെ ന്യായീകരിച്ചു രംഗത്തെത്തിയ ട്രംപ്, വെടിനിർത്തലിന് റഷ്യയെ സമ്മതിപ്പിക്കുകയാണു സ്റ്റീവിന്റെ ദൗത്യം എന്നും പറഞ്ഞു.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
Witkoff-Ushakov Conversation: A Trump-Putin phone call leak reveals a conversation where Trump\“s representative, Steve Witkoff, advised a top Russian official on how to influence the former US president. The advice suggested that Putin should praise Trump for the Gaza ceasefire to propose a similar peace plan for Ukraine. |