search

മുല്ലപ്പള്ളിയുടെ പേര് മൂന്നിടത്ത്; സീറ്റ് ഉറപ്പിച്ചവർ‌ പ്രചാരണം ആരംഭിക്കാൻ നിർദേശം

Chikheang 1 hour(s) ago views 979
  



തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ചവർ‌ പ്രചാരണം ആരംഭിക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചു. മണ്ഡലത്തിൽ താഴെത്തട്ട് മുതലുള്ള പാർട്ടി ഘടകങ്ങളുടെ യോഗങ്ങൾ വിളിച്ചുചേർത്ത് അതിൽ പങ്കെടുക്കാനാണു നിർദേശം. അതേസമയം, ധൃതിപിടിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടെന്നും തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപ് മതിയെന്നുമാണു ധാരണ. സ്ഥാനാർഥിത്വം ഉടൻ പ്രഖ്യാപിച്ചാൽ, പ്രചാരണത്തിലടക്കം ഉണ്ടാകാവുന്ന ഭീമമായ ചെലവ് കണക്കിലെടുത്താണിത്.
What you should read next

  • എ.വിജയരാഘവൻ മത്സരിച്ചാൽ ബിന്ദു മാറിനിൽക്കും; തോമസ് ഐസക് തിരുവനന്തപുരത്ത് ? Latest News
      

         
    •   
         
    •   
        
       


പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള 20 സിറ്റിങ് സീറ്റുകളിലെയും എംഎൽഎമാർ വീണ്ടും മത്സരിക്കും. കെ.മുരളീധരൻ (വട്ടിയൂർക്കാവ്), ടി.എൻ.പ്രതാപൻ (മണലൂർ), വി.ടി.ബൽറാം (തൃത്താല) തുടങ്ങിയവർ സീറ്റ് ഉറപ്പിച്ച് മണ്ഡലത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മുൻ കെപിസിസി പ്രസിഡന്റുമാരിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് 3 സീറ്റുകളിലേക്കു പരിഗണിക്കുന്നുണ്ട് – പേരാമ്പ്ര, കൊയിലാണ്ടി, കണ്ണൂർ. മുല്ലപ്പള്ളിയുടെ പേര് വച്ച് ഈ മണ്ഡലങ്ങളിൽ പാർട്ടി സർവേയും നടത്തിയിട്ടുണ്ട്. പോഷക സംഘടനാ ഭാരവാഹികളിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ.ജനീഷിനും (കൊടുങ്ങല്ലൂർ) കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും സീറ്റുണ്ടായേക്കും.
What you should read next

  • ‘ഭീരുക്കൾ അവരോട് ഒന്നുകൂടി വരാൻ പറയൂ’; 1ാം പ്ലാറ്റ്ഫോമിൽ പ്രതിഷേധം, 3ൽ പരുക്കായി! Latest News
      

         
    •   
         
    •   
        
       


പ്രതിപക്ഷനേതാവും കെപിസിസി നേതൃത്വവും മാർച്ച് ഒന്നിനു ഡൽഹിയിൽ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ആദ്യ പട്ടികയ്ക്ക് അന്തിമരൂപം നൽകും. സിറ്റിങ്, സംവരണ മണ്ഡലങ്ങളടക്കം അൻപതിനടുത്ത് സീറ്റുകളിലെ സ്ഥാനാർഥികളെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രഖ്യാപിക്കാനാണ് ആലോചന. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണു സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.

കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ കഴിഞ്ഞ ദിവസം കോട്ടയത്ത് നിശ്ചയിച്ചിരുന്ന സീറ്റുവിഭജനച്ചർച്ച മറ്റൊരു ദിവസത്തേക്കു മാറ്റി. വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര തിരുവനന്തപുരത്തെത്തുന്ന മാർച്ച് 7നു മുൻപ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കും. കേരള കോൺഗ്രസിന് 10 സീറ്റ് നൽകുന്നതിൽ യോജിപ്പില്ലെന്നും വിജയസാധ്യത കണക്കിലെടുത്ത് ഏതാനും സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്നും കോട്ടയം ജില്ലാ നേതൃത്വം പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ഡിസിസിയും സമാന ആവശ്യമുന്നയിച്ചിരുന്നു. ADVERTISEMENT Go AD-FREE
JUST IN


  • 2 MINUTES AGO   മുല്ലപ്പള്ളിയുടെ പേര് മൂന്നിടത്ത്; സീറ്റ് ഉറപ്പിച്ചവർ‌ പ്രചാരണം ആരംഭിക്കാൻ നിർദേശം Latest News
      

         
    •   
         
    •   
        
       

  • 28 MINUTES AGO   സ്വഭാവം മാറിയ ചെപ്പോക്കിൽ ഇന്നു സഞ്ജു ഇറങ്ങുമോ? വെറും ജയം പോര, ആധിപത്യം ലക്ഷ്യമിട്ട് ഇന്ത്യ Cricket
      

         
    •   
         
    •   
        
       

  • 32 MINUTES AGO   ഗാലക്‌സി എസ്26 എത്തി; \“പ്രൈവസി ഡിസ്‌പ്ലേ\“, ഇനി ആരും ഒളിഞ്ഞുനോക്കില്ല! അൾട്രാ വാങ്ങാൻ എവിടെയാണ് ലാഭം? Technology
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Congress Candidates: Congress is initiating its campaign for the upcoming Kerala Assembly elections, with nominated candidates being instructed to begin their outreach efforts at the grassroots level. The party leadership has decided against a hasty announcement of candidates, opting to reveal them just before the elections to manage potential campaign expenses.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168132