ന്യൂഡൽഹി∙ പാക്കിസ്ഥാന്‍റെ ആണവായുധ പരീക്ഷണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾ ഇസ്‌ലാമാബാദിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. പതിറ്റാണ്ടുകളായുള്ള കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ, രഹസ്യ പങ്കാളിത്തങ്ങൾ, എ.ക്യു ഖാൻ ശൃംഖല എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് പാക്കിസ്ഥാന്‍റെ ആണവ ചരിത്രം. പാക്കിസ്ഥാന്‍റെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ഇന്ത്യ എപ്പോഴും രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- Also Read ഇന്ത്യ-പാക്ക് യുദ്ധം: ഏഴല്ല 8 വിമാനം വെടിവച്ചിട്ടെന്ന് ട്രംപ്
പാക്കിസ്ഥാൻ രഹസ്യമായി ആണവായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ജയ്‌സ്വാൾ. യുഎസ് മൂന്നു പതിറ്റാണ്ടിലേറെയായി ആണവ പരീക്ഷണം നടത്താതെ വിട്ടുനിന്നപ്പോൾ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഭൂമിക്കടിയിൽ ആണവ പരീക്ഷണങ്ങൾ തുടരുന്നുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ ആണവായുധം പരീക്ഷിക്കുന്നതു കൊണ്ട് യുഎസും പരീക്ഷണം നടത്താൻ പോവുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ വാദം പാക്കിസ്ഥാൻ തള്ളിയിരുന്നു.
- Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
English Summary:
India\“s Strong Criticism against Pakistan\“s Nuclear Tests: The clandestine and unlawful nuclear operations have been part of Islamabad\“s history, India says. |