deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

തിരുവനന്തപുരം മെട്രോ: ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

Chikheang 2025-11-7 23:51:20 views 155

  



തിരുവനന്തപുരം∙ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി.  ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളജ് എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.  

  • Also Read എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് വെട്ടിച്ചുരുക്കൽ; ഇടപെടൽ ആരംഭിച്ചതായി മുഖ്യമന്ത്രി, കുവൈത്തിൽ മലയാളികളുമായി കൂടിക്കാഴ്ച   


പാപ്പനംകോട്നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്‌ സ്റ്റേഷനുകള്‍.  

തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മാണം  ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ മെട്രോ സ്റ്റേഷനുകൾ
പാപ്പനംകോട്, കൈമനം, കരമന, കിള്ളിപ്പാലം ജംക്‌ഷന്‍, തമ്പാനൂര്‍, സെക്രട്ടേറിയറ്റ്, പാളയം, പ്ലാമൂട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കല്‍ കോളജ്, ഉള്ളൂര്‍, പൊങ്ങുമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 1 (ഇന്‍ര്‍ചെയ്ഞ്ച് സ്‌റ്റേഷന്‍), ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3, കുളത്തൂര്‍, ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 2 (ഇന്‍ര്‍ചെയ്ഞ്ച് സ്‌റ്റേഷന്‍), ആക്കുളം ലേക്ക്, കൊച്ചുവേളി, വെണ്‍പാലവട്ടം, ചാക്ക, എയര്‍പോര്‍ട്ട്, ഈഞ്ചക്കല്‍ (ടെര്‍മിനല്‍ സ്‌റ്റേഷന്‍) എന്നിവയാണ് 27 സ്‌റ്റേഷനുകള്‍.

രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) മാതൃകയിൽ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ റെയിൽ നടപ്പാക്കാൻ കേരള റാപിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് (കെആർടിഎൽ) രൂപീകരിച്ചത്. 2014ൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) ആദ്യ ഡിപിആർ കൈമാറി. പിന്നെയും പദ്ധതി വൈകിയതോടെ വീണ്ടും ഡിപിആർ തയാറാക്കാൻ കേന്ദ്രം നിർദേശിച്ചു. 2021ൽ പുതിയ ഡിപിആറും ഡിഎംആർസി നൽകി. 2022ൽ സംസ്ഥാനത്തെ റെയിൽവേ പദ്ധതികൾക്ക് ഒന്നിലധികം സ്ഥാപനങ്ങൾ വേണ്ടെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് കെആർടിഎൽ പിരിച്ചുവിട്ടു. തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ ചുമതല കെഎംആർഎലിനു കൈമാറി. 2023ൽ തിരുവനന്തപുരത്ത് മെട്രോ ആവശ്യമുണ്ടോയെന്നറിയാൻ സമഗ്ര ഗതാഗത പദ്ധതി (സിഎംപി) തയാറാക്കി. 2024ൽ സിഎംപിയുടെ അടിസ്ഥാനത്തിൽ പുതിയ റൂട്ടുകൾ നിർദേശിച്ചെങ്കിലും അലൈൻമെന്റ് മാറ്റാൻ വീണ്ടും സർക്കാർ നിർദേശിച്ചിരുന്നു. English Summary:
Thiruvananthapuram Metro gets the green light for its first phase alignment: This project, spearheaded by Kochi Metro Rail Limited, aims to revolutionize transportation in the city. It will drastically improve the accessibility to the city.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
78428