ഓട്ടവ ∙ കാനഡയിൽ കൊലപാതക്കേസിൽ ഇന്ത്യക്കാരന് സുപ്രീം കോടതി 25 വർഷം തടവുശിക്ഷ വിധിച്ചു. ബ്രിട്ടിഷ് കൊളംബിയയിലെ സുപ്രീം കോടതിയാണ് ബൽരാജ് ബസ്രയ്ക്ക് (25) ശിക്ഷ വിധിച്ചത്. 2022 ൽ ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിലെ ഗോൾഫ് ക്ലബിൽ വിശാൽ വാലിയ (38) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. കേസിൽ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെയാളാണ് ബസ്ര.
- Also Read സ്വത്തു തർക്കത്തിന്റെ പേരിൽ ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; തീപടർന്ന് പൊള്ളലേറ്റത് ഭർത്താവിന്, ഗുരുതരാവസ്ഥയിൽ
ഇതേ കേസിൽ ഇഖ്ബാൽ കാങ് (24), ധീദ്ര ബാപ്റ്റിസ്റ്റ് (21) എന്നിവരെ നേരത്തെ ശിക്ഷിച്ചിരുന്നു. വാഹനത്തിന് തീയിട്ടതിന് അഞ്ച് വർഷം ഉൾപ്പെടെ കാങ്ങിനെ 22 വർഷം ശിക്ഷിച്ചപ്പോൾ ജീവപര്യന്തം ശിക്ഷ ലഭിച്ച ധീദ്ര ബാപ്റ്റിസ്റ്റ് പരോൾ ഇല്ലാതെ തുടർച്ചയായി 17 വർഷം ജയിലിൽ കഴിയണമെന്നും കോടതി വിധിച്ചു. വിശാൽ വാലിയയെ വെടിവച്ച് കൊലപ്പെടുത്തുകയും വാഹനം തീയിടുകയും ചെയ്ത ശേഷം 3 പ്രതികളും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ മൂവരും പിടിയിലായി. English Summary:
Canada Murder Case: An Indian man has been sentenced to 25 years in prison by the Supreme Court of British Columbia for a murder committed in Canada. The case involves the death of Vishal Walia, and Balraj Basra is the third person to be sentenced in connection to the crime. |