deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ഗാസ വെടിനിർത്തൽ തുടരുമോയെന്നതിൽ ആശങ്ക; കരാറിന്റെ രണ്ടാംഘട്ടത്തെ കുറിച്ച് തിങ്കളാഴ്‌ച ചർച്ച’: തുർക്കി വിദേശകാര്യ മന്ത്രി

Chikheang 4 day(s) ago views 911

  



അങ്കാറ ∙ വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായതിനു പിന്നാലെ ഗാസ വെടിനിർത്തലും തുടർനടപടികളും ചർച്ച ചെയ്യാൻ ഏതാനും രാജ്യങ്ങൾ തിങ്കളാഴ്‌ച ഇസ്താംബുളിൽ ചർച്ച നടത്തുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ. ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തുന്ന പശ്‌ചാത്തലത്തിൽ വെടിനിർത്തൽ തുടരുമോയെന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സെപ്‌റ്റംബറിൽ ന്യൂയോർക്കിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്‌ചയിൽ പങ്കെടുത്ത രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കുമെന്ന് ഹകാൻ ഫിദാൻ പറഞ്ഞു. തുർക്കി, ഖത്തർ, സൗദി അറേബ്യ, ഈജിപ്‌ത്, യുഎഇ, ജോർദാൻ, പാക്കിസ്‌ഥാൻ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളാണ് ട്രംപുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ‘വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് എങ്ങനെ കടക്കുമെന്നതാണ് പ്രധാന ചർച്ചാവിഷയം. രാജ്യാന്തര സേനയെ നിയോഗിക്കുന്നത് ചർച്ച ചെയ്യണം’ – ഹകാൻ ഫിദാൻ പറഞ്ഞു.  

  • Also Read പാക്കിസ്ഥാൻ അങ്ങേയറ്റം അപകടത്തിൽ; ഇന്ത്യയുടെ ചെറുനീക്കം പോലും അവരെ മരുഭൂമിയാക്കും –റിപ്പോർട്ട്   


എന്നാൽ രാജ്യാന്തര സേനയുടെ ഭാഗമായി തുർക്കി സേനയെ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്‌തമാക്കിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി 22ന് നടത്തിയ കൂടിക്കാഴ്‌ചയിലാണ് നെതന്യാഹു നിലപാട് വ്യക്‌തമാക്കിയത്. ഗാസയിൽ തുർക്കിക്ക് ക്രിയാത്മകമായ പങ്കുണ്ടാകുമെന്ന് പ്രതികരിച്ച വാൻസ്, ഗാസ വിഷയത്തിൽ വിദേശ സൈനികരുടെ സാന്നിധ്യം സംബന്ധിച്ച് ഇസ്രയേലിനുന്മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ യുഎസ് നിർബന്ധിക്കില്ലെന്നും പറഞ്ഞു.

അതേസമയം, ഗാസയിൽ നാലാം ദിവസവും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. മുൻപ് കൊല്ലപ്പെട്ട 30 പലസ്തീൻകാരുടെ ശരീരങ്ങൾ ഇസ്രയേൽ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ ഗാസ അതോറിറ്റിക്കു കൈമാറി. കഴിഞ്ഞ ദിവസം 2 ഇസ്രയേൽ ബന്ദികളുടെ മൃതശരീരങ്ങൾ ഹമാസ് കൈമാറിയിരുന്നു.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Gaza Ceasefire Talks to Continue in Istanbul: Gaza ceasefire talks are set to continue amidst concerns over renewed Israeli attacks. Discussions will focus on the next phase of the ceasefire agreement and the potential deployment of an international force. Several countries will participate in the Istanbul talks, including Turkey, Qatar, and Saudi Arabia.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72892