ഭോപാൽ ∙ പ്രതിമയില്‍ മാലയിടുന്നതിനിടെ ക്രെയിനില്‍ കുടുങ്ങിപ്പോയതിന് ഓപ്പറേറ്ററുടെ മുഖത്തടിച്ച് ബിജെപി എംപി. ബിജെപി എംപി ഗണേഷ് സിങ് ആണ് പാര്‍ട്ടിപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ക്രെയിന്‍ ഓപ്പറേറ്ററുടെ മുഖത്തടിച്ചത്. ബിആര്‍ അംബേദ്കറുടെ പ്രതിമയിൽ മാലയിടുന്നതിനിടെ ആണ് ഗണേഷ് സിങ് ക്രെയിനിൽ കുടുങ്ങിയത്.
- Also Read മക്കളുടെ വിവാഹനിശ്ചയത്തിനു ദിവസങ്ങൾ; പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്
भाजपा के जनप्रतिनिधि अब सेवा नहीं, सत्ता का प्रदर्शन कर रहे हैं!
सतना के सांसद गणेश सिंह द्वारा निगम कर्मचारी को चांटा मारना उसी अहंकार की मिसाल है, जो भाजपा नेताओं के सिर चढ़कर बोल रहा है।
जनता सब देख रही है सेवक नहीं, शासक बन बैठी है भाजपा !
.
.@GaneshSingh_in @INCMP pic.twitter.com/c25q5W4oA5— Umang Singhar (@UmangSinghar) October 31, 2025
അംബേദ്കറുടെ പ്രതിമയില്‍ മാലയിട്ടതിനു ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെ ക്രെയിന്‍ കുലുങ്ങുകയും പെട്ടെന്ന് നില്‍ക്കുകയും ആയിരുന്നു. ക്രെയിന്‍ താഴെയെത്തിയതോടെ പ്രകോപിതനായ എംപി പാര്‍ട്ടി പ്രവര്‍ത്തകരുടെയു ഉദ്യോഗസ്ഥരുടെയും മുന്നില്‍ വച്ച് ക്രെയിന്‍ ജീവനക്കാരനെ തല്ലി. എംപി മുഖത്തടിക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ സ്തംഭിച്ചുനില്‍ക്കുന്നതും വിഡിയോയിൽ കാണാം. ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
- Also Read ‘മുഴുവൻ കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാൻ പട്ടേൽ ആഗ്രഹിച്ചു, തടസ്സം നിന്നത് നെഹ്റു; ആ തെറ്റ് കാരണം രാജ്യം കഷ്ടപ്പെട്ടു’
സാങ്കേതിക തകരാര്‍ കാരണമാണ് ക്രെയിനിനു കുലുക്കമുണ്ടായതെന്നാണ് ഓപ്പറേറ്റര്‍ പറയുന്നത്. എംപി അയാളെ തല്ലുക മാത്രമാണ് ചെയ്തത്. അവന്റെ കൈയും കാലും അടിച്ചൊടിക്കുകയായിരുന്നു വേണ്ടത് എന്ന ഗണേഷ് സിങ്ങിന്റെ ഉദ്യോഗസ്ഥന്റെ പ്രതികരണം വിവാദമായി. അത്രയും ഉയരത്തില്‍ നിന്ന് അദ്ദേഹം വീണിരുന്നെങ്കില്‍ ആരാണ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും അദ്ദേഹം ചോദിച്ചു. അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും മത്തുപിടിച്ചതിന്റെ ഉദാഹരമാണ് സംഭവമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
MORE PREMIUM STORIES
English Summary:
Bhopal Incident: BJP MP Ganesh Singh is facing criticism after slapping a crane operator. The incident occurred during a garland-laying ceremony for an Ambedkar statue when the crane malfunctioned, leading to the MP\“s outburst and sparking controversy. |