മൂന്നാർ∙ മഴ മുന്നറിയിപ്പുകളെ തുടർന്ന് മൂന്നാറിലെ ബോട്ടിങ് ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് കാരണം ദീപാവലി അവധി ആഘോഷത്തിനെത്തിയ സഞ്ചാരികൾക്ക് നിരാശ. നിരോധനംമൂലം വകുപ്പുകൾക്ക് ലക്ഷങ്ങളുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഓറഞ്ച്, റെഡ് അലർട്ട് പ്രഖ്യാപനങ്ങളെ തുടർന്ന് ഈ മാസം 11, 16, 18, 19, 20 തീയതികളിലും ഇന്നും ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്.  
 
ബോട്ടിങ് സെന്ററുകളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, ചെങ്കുളം എന്നിവയും മാട്ടുപ്പെട്ടി, പഴയ മൂന്നാർ എന്നിവിടങ്ങളിലെ സിപ് ലൈനുകൾ എന്നിവയുമാണ്  അടച്ചിട്ടിരിക്കുന്നത്. സീസണായതിനാൽ ഹൈഡൽ ടൂറിസത്തിനു മാത്രം ദിവസവും 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നതായി അധികൃതർ പറഞ്ഞു. ഡിടിപിസിക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ദിവസവും ഉണ്ടാകുന്നത്. വരുമാനമില്ലാത്തതിനാൽ ജീവനക്കാരുടെ ശമ്പളം, വൈദ്യുതി എന്നിവയിൽ വൻ തുകയാണ് ഓരോ ദിവസവും രണ്ടു വകുപ്പുകൾക്കും ചെലവാകുന്നത്. English Summary:  
Munnar tourism faces a setback due to boating bans and adventure tourism restrictions implemented following rain alerts. This has resulted in significant revenue loss for tourism departments and disappointment for tourists during the Diwali holiday season. |