ബീജിങ്∙ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ആഗോള മിസൈൽ പ്രതിരോധ സംവിധാനം ചൈന വികസിപ്പിച്ചതായി റിപ്പോർട്ട്. ‘ഡിസ്ട്രിബ്യൂട്ടഡ് എർലി വാണിങ് ഡിറ്റക്ഷൻ ബിഗ് ഡാറ്റ പ്ലാറ്റ്‌ഫോം’ (DEWDBDP) എന്ന് വിളിക്കപ്പെടുന്ന ആഗോള പ്രതിരോധ സംവിധാനമാണ് ചൈന വികസിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ ഗോൾഡൻ ഡോമിന് സമാനമാണ് ചൈനയുടെ പുതിയ പദ്ധതി.   
  
 -  Also Read  ചൈനയുടെ നീക്കം \“ശത്രുതാപരമായ നടപടി\“, യുഎസിന്റേത് \“ഇരട്ടത്താപ്പ് \“ എന്ന് മറുപടി: വ്യാപാരയുദ്ധം രൂക്ഷമാകുന്നു; ഇന്ത്യയ്ക്ക് സുവർണാവസരം?   
 
    
 
പ്രതിരോധ സംവിധാനത്തിനത്തിന്റെ പ്രോട്ടോടൈപ്പ് വിന്യാസം പ്രാരംഭഘട്ടത്തിലാണെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ലോകത്തെവിടെ നിന്നും ചൈനയ്ക്ക് നേരെ തൊടുത്തുവിടുന്ന ആയിരം മിസൈലുകൾ വരെ ഒരേസമയം നിരീക്ഷിക്കാനും പ്രതിരോധിക്കാനും ഈ സംവിധാനത്തിന് കഴിയും. ചൈനയ്ക്കു നേരെ വരാൻ സാധ്യതയുള്ള ഭീഷണികളെ തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനും ഈ സംവിധാനത്തിന് സാധിക്കും. ഭൂമി മുഴുവൻ വ്യാപിച്ചുകിടക്കുന്ന ആദ്യത്തെ മിസൈൽ പ്രതിരോധ സംവിധാനമാണിത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ആണ് പ്രോടോടൈപ്പ് വികസിപ്പിക്കാൻ നേതൃത്വം നൽകുന്നത്.  കര, കടൽ, വായു, ബഹിരാകാശം എന്നിവിടങ്ങളിൽനിന്നുള്ള എല്ലാ ഭീഷണികളെയും ചൈനയുടെ പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന് നശിപ്പിക്കാൻ കഴിയും.  
  
 -  Also Read  ‘എന്റെ പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’: ഗാസ സമാധാന ഉച്ചകോടിയിൽ അസിം മുനീറിന് വിശേഷണവുമായി ട്രംപ്   
 
   English Summary:  
China Develops Global Missile Defense System: China\“s missile defense system, known as DEWDBDP, is reported to be developed. This system aims to detect and analyze potential threats to China from land, sea, air, and space, providing a comprehensive global defense network. |