ന്യൂയോർക്ക് ∙ എച്ച് 1 ബി വീസ സംവിധാനത്തിൽ കൂടുതൽ മാറ്റങ്ങൾ അടുത്ത ഫെബ്രുവരിക്കു മുൻപുണ്ടാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക് പറഞ്ഞു. ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയത് നടപ്പിൽ വരുന്നത് 2026 ഫെബ്രുവരിയിലാണ്. ഓരോ രാജ്യത്തിനും നിശ്ചിത എണ്ണം എച്ച് 1 ബി വീസ അനുവദിക്കുന്ന ലോട്ടറി രീതി നിർത്തലാക്കാൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.  
  
 
 സാങ്കേതികവിദ്യാരംഗത്തെ വിദഗ്ധരെ ജോലിക്കായി കൊണ്ടുവരുന്നതിന് ലോട്ടറി രീതി അഭികാമ്യമെന്നു കരുതുന്നില്ല. ഏറ്റവും മികവുള്ളവരാണ്, അല്ലാതെ കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാൻ തയാറുള്ളവരല്ല യുഎസിൽ എത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  
 
സാങ്കേതികവൈദഗ്ധ്യം ആവശ്യമായ ജോലികളിൽ യോഗ്യരായ അമേരിക്കക്കാരെ നിയമിക്കുന്നതിനു മുൻഗണന നൽകുന്ന പ്രോജക്ട് ഫയർവാളിന് തൊഴിൽ വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. യുഎസ്‍ കമ്പനികൾ എച്ച് 1 ബി വീസ സൗകര്യം ദുരുപയോഗപ്പെടുത്തുന്നതു തടയുന്നതിനും നാട്ടുകാർക്കു കൂടുതൽ അവസരം ലഭിക്കുന്നതിനും ഇതു സഹായിക്കും. എച്ച് 1 ബി വീസയിൽ എത്തുന്നവർക്ക് അർഹമായ ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും ലുട്നിക് പറഞ്ഞു. English Summary:  
Major H1B Visa Changes Ahead: Fees to Increase, Lottery May End |