ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വലിയ തിരിച്ചടി വിലയിരുത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി ഒരു പ്രധാന തീരുമാനമെടുത്തു: ‘വർഗീയ ചിന്തകൾ വളർത്തിയെടുക്കുന്ന എസ്എൻഡിപി നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചു മുന്നോട്ടുപോകണം. ഇക്കാര്യത്തിൽ പാർട്ടി നിലപാട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ കഴിയണം’. ഈ ചർച്ചകൾക്കു നേതൃപരമായ പങ്കുവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം ഒരേ കാറിൽ വന്നിറങ്ങുന്നതാണ് ‘ജനങ്ങൾ’ കഴിഞ്ഞദിവസം കണ്ടത്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി ഒരു ‘ഭക്തൻ’ ആണെന്നു വെള്ളാപ്പള്ളി സാക്ഷ്യപ്പെടുത്തുന്നത് അദ്ദേഹം കേട്ടിരിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് അതിന്റെ സംസ്ഥാന കമ്മിറ്റിയെടുക്കുന്ന രാഷ്ട്രീയനിലപാടുകൾക്കു വലിയ പ്രാധാന്യമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ ബിജെപിക്കു മറിഞ്ഞെന്നും    English Summary:  
Global Ayyappa Sangamam: Kerala Mail coloum discussing LDF politics behind Ayyappa Sangamam, reunion of Vellappally Natesan and Pinarayi Vijayan in public venues |