തിരുവനന്തപുരം∙ പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ് ആണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കള്ളത്തരം പൊളിഞ്ഞപ്പോള്‍ പൊലീസിനു നേരെ കള്ളപ്രചാരണം നടത്തുകയായിരുന്നു. കോണ്‍ഗ്രസ് എംപി ഉള്‍പ്പെടെ ഇടപെട്ട് ആസൂത്രണം ചെയ്താണ് സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോയി സംഘര്‍ഷമുണ്ടാക്കിയതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍നിന്നു മാറ്റുന്നതിനു വേണ്ടിയാണ് കലാപത്തിനുള്ള നീക്കമെന്നും ഗോവിന്ദന്‍ പറഞ്ഞു.
- Also Read സജി – സുധാകരൻ ഭിന്നത: അച്ചടക്ക വടി എടുക്കാതെ തീർക്കാൻ നേതൃത്വം
‘‘പള്ളുരുത്തി സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിനു ശേഷം വര്‍ഗീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ശ്രമിച്ചു. സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഈ കൂട്ടായ്മ സമൂഹം തിരിച്ചറിയണം. ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ഒരു സ്വത്തും നഷ്ടപ്പെടാന്‍ പാടില്ലെന്ന ഉറച്ച നിലപാടോടെ സര്‍ക്കാരും കോടതിയും കൃത്യമായി ഇടപെട്ടതു കൊണ്ടാണ് എസ്‌ഐടി അന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുന്നതും ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതും. കുറ്റം ചെയ്തവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരും. നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചെടുക്കാമെന്നാണു പ്രതീക്ഷിക്കുന്നത്. അയ്യപ്പ സംഗമം കലക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയെ തുടര്‍ന്നാണ് കാര്യങ്ങള്‍ പുറത്തുവന്നത്’’ – എം.വി.ഗോവിന്ദൻ പറഞ്ഞു.
- Also Read ‘സൂക്ഷിച്ചു നടന്നാൽ മതി; മൂക്കിന്റെ പാലമേ പോയിട്ടുള്ളൂ’: ഷാഫിക്കെതിരെ ഭീഷണി പ്രസംഗവുമായി ഇപി
‘‘ആരെയും സംരക്ഷിക്കില്ല. സിപിഎം എപ്പോഴും വിശ്വാസിസമൂഹത്തിന്റെ ഒപ്പമാണ്. അത് ആര്‍എസ്എസിനും മറ്റു മതവര്‍ഗീയവാദികള്‍ക്കും ഇഷ്ടപ്പെടുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടില്ല. ജി.സുധാകരന്‍ വിഷയത്തില്‍ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. 75 വയസ് കഴിഞ്ഞ നിരവധി സഖാക്കൾ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആരെയും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ല’’ – ഗോവിന്ദൻ പറഞ്ഞു.
- Also Read ‘വീട്ടുകാർ എന്തു തെറ്റു ചെയ്തു?’ ഷാഫിയെ സിപിഎം ‘ടാർഗറ്റ്’ ചെയ്യുന്നത് എന്തുകൊണ്ട്? രാഷ്ട്രീയം യുദ്ധക്കളമാകുമ്പോൾ മുന്നണിമര്യാദകളും മായുന്നോ?
‘‘പതിറ്റാണ്ടുകളായി പാര്‍ട്ടിയുടെ മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് പിന്നീട് അതില്ലാതെ വരുമ്പോള്‍ ചെറിയതോതില്‍ നിരാശാബോധം സ്വാഭാവികമാണ്. അവര്‍ക്കു കൂടി സംഘടനാ പ്രവര്‍ത്തനത്തിന് അവസരം നല്‍കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നത്. മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ച കാര്യം പാര്‍ട്ടി അറിയേണ്ടതില്ല. ആര്‍ക്കോ ഒരു കടലാസ് അയച്ചതിന് നമ്മള്‍ എന്ത് അറിയാനാണ്. ഇഡിയുടെ സൈറ്റില്‍ സമന്‍സ് ഇപ്പോഴും ഉണ്ടെങ്കില്‍ അത് അവിടെ കിടക്കട്ടെ. അതൊന്നും കാട്ടി ഞങ്ങളെ പേടിപ്പിക്കാന്‍ കഴിയില്ല. ബിജെപിയുമായി ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് തുടരും. കള്ളപ്രചാരവേലയാണ് ചിലര്‍ നടത്തുന്നത്’’ – ഗോവിന്ദന്‍ പറഞ്ഞു. English Summary:
MV Govindan\“s Response to Perambra Clash Allegations: MV Govindan addresses recent political issues in Kerala, including the Perambra clash and Sabarimala controversy. He accuses the UDF of instigating violence and assures the public that the CPM stands with believers and will not compromise with the BJP. |