LHC0088                                        • 2025-10-14 11:51:00                                                                                        •                views 891                    
                                                                    
  
                                
 
  
 
    
 
  
 
കയ്റോ ∙ ഗാസ വെടിനിർത്തൽ കരാർ ഒപ്പിടാൻ ഈജിപ്തിൽ ചേർന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെപ്പറ്റിയും പരാമർശിച്ചു. തന്റെ നല്ല സുഹൃത്താണ് ഇന്ത്യയുടെ തലപ്പത്തുള്ളതെന്നും ഇന്ത്യയും പാക്കിസ്ഥാനും നന്നായി മുന്നോട്ടുപോകുമെന്നാണു താൻ കരുതുന്നതെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ നോക്കി ട്രംപ് പറഞ്ഞു. ചിരി മാത്രമായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ മറുപടി.  
  
 -  Also Read  ട്രംപും സിസിയും ക്ഷണിച്ചിട്ടും പങ്കെടുത്തില്ല; ഗാസ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ അസാന്നിധ്യം ചർച്ചയാകുന്നു   
 
    
 
ഗാസയിൽ ശേഷിച്ച 20 ബന്ദികളെ ഹമാസും രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രയേലും ഇന്നലെ മോചിപ്പിച്ചു. കഴിഞ്ഞയാഴ്ച ധാരണയായ ഗാസ വെടിനിർത്തൽ കരാർ ഈജിപ്തിൽ നടന്ന ഉച്ചകോടിയിൽ ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി, തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ എന്നീ മധ്യസ്ഥരായ രാഷ്ട്രനേതാക്കളാണു കരാറിൽ ഒപ്പിട്ടത്. വിശുദ്ധനാട്ടിൽ സമാധാനമായെന്ന് ട്രംപ് പറഞ്ഞു.  
  
 -  Also Read   നാട്ടിൽ ഭൂമിയോ വീടോ ഫ്ലാറ്റോ ഉള്ള പ്രവാസിയാണോ നിങ്ങള്‍? ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും, അറിയണം ഇക്കാര്യങ്ങൾ   
 
    
 
ഇന്നലെ ഇസ്രയേൽ സന്ദർശനത്തിനു ശേഷമാണു ട്രംപ് ഈജിപ്തിലേക്കു പോയത്. ഇസ്രയേൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ, പുതിയ പശ്ചിമേഷ്യയുടെ ഉദയമാണു ഗാസ കരാറെന്നു ട്രംപ് പറഞ്ഞു. 2026 ലെ സമാധാന നൊബേലിനു ട്രംപിനെ നാമനിർദേശം ചെയ്യുമെന്ന് ഇസ്രയേൽ പാർലമെന്റ് പ്രഖ്യാപിച്ചു. ഈജിപ്തിന്റെ പരമോന്നത പുരസ്കാരം ട്രംപിനു പ്രഖ്യാപിച്ചു. ഇന്നുമുതൽ ഗാസയിലേക്കു രാജ്യാന്തര ഏജൻസികൾ കൂടുതൽ സഹായമെത്തിച്ചു തുടങ്ങും. പ്രതിദിനം 600 ട്രക്കുകൾ വീതം കടത്തിവിടുമെന്നാണ് ഇസ്രയേൽ അറിയിച്ചത്. English Summary:  
Gaza ceasefire agreement was signed in Egypt with US President Trump mentioning India\“s role in the peace process. The agreement involves the release of prisoners and increased international aid to Gaza, marking a potential turning point in the region. |   
                
                                                    
                                                                
        
 
    
                                     
 
 
 |