ന്യൂഡൽഹി∙ സർക്കാരിന്റെ തലവനായി 25-ാം വർഷത്തിലേക്ക് കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് ഈ ദിവസമാണെന്ന് അദ്ദേഹം എക്സിലെ പോസ്റ്റിൽ കുറിച്ചു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും മഹത്തായ ഈ രാഷ്ട്രത്തിന്റെ പുരോഗതിക്കു സംഭാവന നൽകുകയും ചെയ്യുക എന്നതു തന്റെ നിരന്തര പരിശ്രമമാണെന്നും ജനങ്ങളോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  
  
 -  Also Read  ഇന്ത്യ–ഖത്തർ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്; പരിഗണനാവിഷയങ്ങൾ വൈകാതെ അന്തിമമാക്കും   
 
    
 
ഗുജറാത്തിൽ തുടർച്ചയായി നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലേക്കു നയിച്ച മോദി, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തെ തുടർച്ചയായ മൂന്നു ദേശീയ തിരഞ്ഞെടുപ്പുകളിലും വിജയത്തിലേക്കു നയിച്ചു.   
  
 -  Also Read   മത്സ്യങ്ങൾ അപ്രത്യക്ഷം, അപായസൂചന നൽകി ആറ്റുകൊഞ്ചും കരിമീനും; കറുത്ത കക്കയും സൂക്ഷിക്കണം; വേമ്പനാട്ടുകായലിൽ സംഭവിക്കുന്നതെന്ത്?   
 
    
 
ഭരണാധികാരി എന്ന നിലയിൽ മോദിക്ക് ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം നേരിടേണ്ടി വന്നിട്ടില്ല. പ്രധാനമന്ത്രിമാരിൽ, മുഖ്യമന്ത്രിയായി പന്ത്രണ്ടര വർഷത്തിലേറെ ഉൾപ്പെടെ, ഒരു സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ച റെക്കോർഡും അദ്ദേഹത്തിനുണ്ട്.   
  
On this day in 2001, I took oath as Gujarat’s Chief Minister for the first time. Thanks to the continuous blessings of my fellow Indians, I am entering my 25th year of serving as the head of a Government. My gratitude to the people of India. Through all these years, it has been… pic.twitter.com/21qoOAEC3E— Narendra Modi (@narendramodi) October 7, 2025    
  
Over the last 11 years, We The People of India have worked together and achieved many transformations. Our path breaking efforts have empowered people from all across India, especially our Nari Shakti, Yuva Shakti and hardworking Annadatas. Over 25 crore people have been removed…— Narendra Modi (@narendramodi) October 7, 2025   English Summary:  
Narendra Modi\“s 25 Years in Power: Narendra Modi celebrates 25 years as head of government. Starting as Gujarat\“s Chief Minister in 2001, his focus remains on improving lives and contributing to the nation\“s progress. |