കോട്ടയം ∙ ആഭിചാരക്രിയയ്ക്കിടെ യുവതി നേരിട്ടത് ക്രൂരമായ പീഡനം. 10 മണിക്കൂർ നീണ്ട ക്രൂരമായ ആഭിചാരക്രിയയ്ക്കിടെ യുവതിയുടെ മുടിയിൽ മന്ത്രവാദി ആണി ചുറ്റി. ആണി തടിയിൽ തറച്ചതോടെ മുടി മുറിഞ്ഞുപോയി. ശരീരം പൊള്ളിച്ചതോടെ യുവതി ബോധരഹിതയായി. യുവതിക്ക് ബാധ കയറിയെന്ന പേരിലായിരുന്നു മന്ത്രവാദം.
- Also Read തിരുവനന്തപുരം മെട്രോ 2029ൽ; 8,000 കോടിരൂപ ചെലവ്, 60% വായ്പ; ഭാവിയിൽ ആറ്റിങ്ങലിലും നെയ്യാറ്റിന്‍കരയിലും
സംഭവത്തിൽ മന്ത്രവാദിയും യുവതിയുടെ ഭർത്താവുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടിൽ ശിവദാസ് (ശിവൻ തിരുമേനി– 54), യുവതിയുടെ ഭർത്താവ് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് ഇന്നലെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവും കേസിൽ പ്രതിയാണെങ്കിലും ഒളിവിലാണ്.
- Also Read എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
‘‘ഭർത്താവിന്റെ അമ്മയാണ് മന്ത്രവാദിയെ കൊണ്ടുവന്നത്. ഞാനും ഭർത്താവുമായി വഴക്കുണ്ടാകുന്നത് ബാധ കാരണമെന്നാണ് അമ്മ പറഞ്ഞത്. മദ്യവും വെറ്റയും പാക്കും മഞ്ഞൾ വെള്ളവും മന്ത്രവാദി കൊണ്ടുവന്നു. പൂജയ്ക്ക് കവടിക്ക് പകരം ബാത്ത്റൂമിലെ ടൈലാണ് കൊണ്ടുവന്നത്. പൂജാ കാര്യങ്ങൾ ഇത്രയ്ക്ക് അറിയാത്ത ആളാണോ എന്നു ഞാൻ ചോദിച്ചു. പിന്നീട് കാലിൽ ചുവന്ന പട്ടു കെട്ടി. മുടിയിൽ ആണി ചുറ്റി. പിന്നീട് തടിയിൽ ആണി തറച്ചു. അപ്പോൾ മുടി മുറിഞ്ഞുപോയി. മദ്യം നൽകിയതും ബീഡിവലിപ്പിച്ചതും ഓർമയില്ല. വീട്ടുകാരാണ് അങ്ങനെ പറഞ്ഞത്. ശരീരത്തിൽ പൊള്ളലേൽപിച്ചു. പിന്നീട് ബോധം നഷ്ടമായി’’–യുവതി മാധ്യമങ്ങളോട് പറഞ്ഞു.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
പ്രണയ വിവാഹിതരാണ് അഖിലും യുവതിയും. ഭർതൃമാതാവ് പറഞ്ഞതു പ്രകാരം 2നു രാവിലെ 11ന് വീട്ടിലെത്തിയ മന്ത്രവാദി ശിവദാസ് രാത്രി 9 വരെയാണ് ആഭിചാരക്രിയകൾ നടത്തിയത്. യുവതിക്ക് ബലമായി മദ്യം നൽകിയ ശേഷം ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു. ശരീരത്തിൽ പൊള്ളലും ഏൽപിച്ചു. യുവതിയുടെ മാനസികനിലയിലെ വ്യത്യാസം ശ്രദ്ധിച്ച യുവതിയുടെ പിതാവാണ് പൊലീസിൽ പരാതിപ്പെട്ടത്. ഭർത്താവ് അഖിൽ ദാസിന്റെ സഹോദരി സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. ഇവർ പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കണ്ടെടുത്തു പരിശോധിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ യുവതിയുടെ കാലിൽ ചുവന്ന പട്ട് കെട്ടിയിരിക്കുന്നതായും ആഭിചാരക്രിയകൾ നടത്തിയതായും കണ്ടെത്തിയത്. English Summary:
Kottayam Black magic : Witchcraft harassment involves the horrific torture of a woman under the guise of exorcism. This article details the abuse suffered by a woman during a black magic ritual, including physical harm and forced intoxication. |