ദേവസ്വം ബോർഡ് തലപ്പത്തേക്ക് ഐഎഎസ് ഉദ്യോഗസ്ഥൻ?; കെ.ജയകുമാർ പരിഗണനയിൽ, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

cy520520 2025-11-8 00:21:12 views 1005
  



തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ നട്ടംതിരിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തേക്ക് രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ പേരും പരിഗണനയിലുണ്ട്. ഇദ്ദേഹവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.  

  • Also Read ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾക്ക് വിലക്ക്; രാസ കുങ്കുമത്തിന്റെ വിൽപനയും തടഞ്ഞ് ഹൈക്കോടതി   


ദേവസ്വം പ്രസിഡന്റിനെ തീരുമാനിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ ആയിരിക്കില്ലെന്നും പുതിയ ആള്‍ ആയിരിക്കുമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. ഇത്തവണത്തെ മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലം നവംബര്‍ 16ന് ആരംഭിക്കാനിരിക്കെ ഏറ്റവും വേഗത്തില്‍ ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. മൂന്നു നാലു പേരുകള്‍ പരിഗണനയിലുണ്ടെന്നും കുവൈറ്റ് സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. English Summary:
Government Considers former IAS officer K. Jayakumar for Devaswom Board Leadership: Travancore Devaswom Board is considering appointing a former IAS officer as its president amidst controversies. The government is reportedly in informal talks with K. Jayakumar, a former Chief Secretary, while finalizing the board before the upcoming pilgrimage season.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138324

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com