മലപ്പുറം∙ കൊണ്ടോട്ടി മുസ്‌ല്യാരങ്ങാടി എബിസി സ്‌കൂളിലെ എൽകെജി വിദ്യാർഥി വീടിനു സമീപം അതേ സ്‌കൂൾ വാഹനം തട്ടി മരിച്ചു. ഒഴുകൂർ കുന്നക്കാട് കുറ്റിപ്പുറത്ത് മൂച്ചിക്കുണ്ടിൽ നൂറുദ്ദീന്റെയും അംജിദ ജബിന്റെയും ഏക മകൻ എമിൻ ഐസിൻ (5) ആണു മരിച്ചത്. ഇന്നു വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
- Also Read ‘ആ ജോലി സ്വീകരിക്കരുത്, ജീവന് ഭീഷണി’; റഷ്യൻ സൈന്യത്തിൽ 44 ഇന്ത്യക്കാർ, മുന്നറിയിപ്പുമായി സർക്കാർ
സ്‌കൂൾ വിട്ട് വിദ്യാർഥിയെ വീടിനു സമീപം ഇറക്കി മടങ്ങുന്നതിനിടെയാണ് അതേ വാഹനം തട്ടിയത്. അപകടം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. കൊണ്ടോട്ടി പൊലീസ് കേസെടുത്തു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. പോസ്‌റ്റ് മോർട്ടത്തിനു ശേഷം നാളെ ഒഴുകൂർ പലേക്കോട് പുതിയ ജമാഅത്ത് പള്ളിയിൽ കബറടക്കം നടത്തും. English Summary:
Tragic Accident Claims Life of LKG Student in Malappuram: Accident occurred when a five-year-old LKG student was fatally struck by a school bus near his home in Kondotty. |