കാബൂൾ∙ വെടിനിര്‍ത്തൽ ചർച്ചകൾ നടക്കുന്നതിനിടെ അതിർത്തി പ്രദേശത്തെ ജനവാസമേഖലകളിൽ പാക്കിസ്ഥാൻ സൈന്യം ഷെല്ലിങ് നടത്തിയതായി അഫ്ഗാനിസ്ഥാൻ. ചർച്ചകൾ നടക്കുന്നതിനാൽ തിരിച്ചടിച്ചില്ലെന്നും അഫ്ഗാൻ സൈന്യം വ്യക്തമാക്കി.
- Also Read ‘8 വിമാനങ്ങൾ വെടിവച്ചിട്ടു; വ്യാപാര കരാറും യുദ്ധവും തമ്മിൽ എന്തു ബന്ധമെന്ന് ഇന്ത്യയും പാക്കിസ്ഥാനും ചോദിച്ചു’
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം വെടിനിർത്തൽ സ്ഥിരീകരിച്ചുകൊണ്ട് തുർക്കി വിദേശകാര്യ മന്ത്രാലയം സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. വെടിനിർത്താൻ രണ്ടു രാജ്യങ്ങളും സമ്മതിച്ചതായും, സമാധാനം നിലനിർത്തുന്നത് ഉറപ്പാക്കാൻ പരിശോധനാ സംവിധാനം ഏർപ്പെടുത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 11നും 15നും ഇടയിലാണ് പാക്ക്–അഫ്ഗാൻ സൈന്യങ്ങൾ ഏറ്റുമുട്ടിയത്.
- Also Read ഇന്ത്യയ്‌ക്കെതിരെ സംഘടിത ആക്രമണത്തിന് ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദും; നുഴഞ്ഞുകയറ്റം വർധിച്ചെന്ന് റിപ്പോർട്ട്
ഇതേത്തുടർന്ന് ആദ്യം ഖത്തറിലും പിന്നീട് തുർക്കിയിലും ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തി. ഇതുവരെ അന്തിമ കരാറിൽ എത്തിയിട്ടില്ല. 2021ൽ താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പാക്കിസ്ഥാനെതിരെ പോരാടുന്ന ഭീകരവാദികളെ താലിബാൻ സഹായിക്കുന്നതായാണ് പാക്ക് ആരോപണം. താലിബാന്‍ ഇതു നിഷേധിക്കുന്നു.
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
ഭീകരവാദികളെ നേരിടുന്നതിന്റെ ഭാഗമായി അഫ്ഗാന്റെ അതിർത്തി പ്രദേശങ്ങളിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുപക്ഷത്തും ആൾനാശമുണ്ടായി. തുടർന്നാണ് തുർക്കി അടക്കമുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നത്. English Summary:
Afghanistan Accuses Pakistan of Shelling Border Areas: Afghanistan Pakistan border conflict involves recent shelling by Pakistan on Afghan territory despite ongoing peace talks. |