ഭുവനേശ്വർ ∙ ഒഡീഷയിലെ സുബർണാപുർ ജില്ലയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷോറൂം ജീവനക്കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ യുവതിയ്ക്ക് നിർബന്ധിച്ച് ലഹരിമരുരുന്ന് നൽകിയ ശേഷം വലിച്ചിഴച്ച് റോഡിനു വശത്തേക്ക് മാറ്റുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read കടയിലെത്തിയ 10 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; വയോധികനായ പ്രതിയെ കോടതിയിൽ എത്തിച്ചത് ആംബുലൻസിൽ
പ്രതികൾ മുഖംമൂടി ധരിച്ചിരുന്നതിനാൽ യുവതിക്ക് അവരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ബിരാമഹരാജ്പുർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ (എസ്ഡിപിഒ) ഹേമന്ത് റാവു പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടു പേർ അറസ്റ്റിലായത്. ഒരു പ്രതിയെ കൂടി കണ്ടെത്താനുണ്ടെന്നും ഹേമന്ത് റാവു പറഞ്ഞു.
Also Read തലയിലേന്തുന്നത് വൻഭാരമുള്ള തിരുമുടി; രക്ഷിച്ചും ശിക്ഷിച്ചും ‘ഒന്നൂറെ നാൽപത്’ തെയ്യങ്ങൾ! ആയുധം കൽപിച്ചു നൽകും; ഇവിടെ മതവും ജാതിയുമില്ല
പ്രതികൾ സ്ത്രീക്ക് ലഹരിമരുന്ന് നൽകി മയക്കാനായി ഒരു സ്പ്രേ ഉപയോഗിച്ചിരുന്നു. പൊലീസ് ആവശ്യമായ എല്ലാ തെളിവുകളും ശേഖരിച്ച് നീതി ഉറപ്പാക്കും. യുവതിക്ക് നിലവിൽ വൈദ്യസഹായവും കൗൺസലിങ്ങും നൽകുന്നുണ്ടെന്നും ഹേമന്ത് റാവു പറഞ്ഞു.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Gang rape in Odisha is a heinous crime that occurred in Subarnapur district. The victim, a showroom employee, was assaulted after being drugged. Police have arrested two suspects and are continuing their investigation to bring all perpetrators to justice.