പത്തനംതിട്ട ∙ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാര്‍ റിമാന്‍ഡിൽ. രാവിലെ സുധീഷ് കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി ഇന്നലെ വൈകിട്ട് മുതൽ സുധീഷ് കുമാറിനെ ചോദ്യം ചെയ്യുകയായിരുന്നു.
- Also Read ‘അശ്രദ്ധമായി മഹസര്‍ തയാറാക്കി; സ്വർണം കൊടുത്തത് സഹായികളുടെ കയ്യിൽ: മുൻ എക്സിക്യുട്ടീവ് ഓഫിസറെ ചോദ്യം ചെയ്തു’
പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇതു ചെമ്പ് പാളി എന്ന രേഖയുണ്ടാക്കാൻ ഗൂഡാലോചന നടത്തി. പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. വെറും ചെമ്പ് പാളികൾ എന്ന് എഴുതുകയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ബോർഡിനു തെറ്റായ ശുപാർശ കത്ത് നൽകുകയും ചെയ്തുവെന്നാണ് സുധീഷ് കുമാറിന് എതിരെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
- Also Read തലയിലേന്തുന്നത് വൻഭാരമുള്ള തിരുമുടി; രക്ഷിച്ചും ശിക്ഷിച്ചും ‘ഒന്നൂറെ നാൽപത്’ തെയ്യങ്ങൾ! ആയുധം കൽപിച്ചു നൽകും; ഇവിടെ മതവും ജാതിയുമില്ല
മഹസറുകളിലും വെറും ചെമ്പ് തകിടുകൾ എന്നാണ് സുധീഷ് കുമാർ രേഖപ്പെടുത്തിയത്. മഹസർ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വർണo കൈവശപ്പെടുത്താൻ അവസരം ഒരുക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയിൽ സുധീഷിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Sabarimala Gold Plating Issue: Former Sabarimala Executive Officer Sudheesh Kumar, the third accused in the Sabarimala gold smuggling case, has been remanded. The remand report details his alleged conspiracy to misrepresent gold as copper plates. |