ബെംഗളൂരു∙ വികസിത രാജ്യങ്ങളിലെ കുട്ടികൾ പഠിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും അവരുടെ മാതൃഭാഷയിലാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ ഇവിടുത്തെ സാഹചര്യം അതിനെതിരാണെന്നും രാജ്യോത്സവ ദിനാഘോഷത്തിൽ പങ്കെടുത്ത് സിദ്ധരാമയ്യ പറഞ്ഞു. ഇന്നാണ് കർണാടക സംസ്ഥാനം രൂപീകൃതമായത്. കർണാടകയുടെ പിറവി ദിനം രാജ്യോത്സവമെന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്.
- Also Read ആന്ധ്ര ശ്രീകാകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം: തിക്കിലും തിരക്കിലും 9 മരണം; നിരവധിപ്പേർക്ക് പരുക്കേറ്റു– വിഡിയോ
‘‘ഇംഗ്ലീഷും ഹിന്ദിയും നമ്മുടെ കുട്ടികളുടെ കഴിവുകളെ ദുർബലപ്പെടുത്തുന്നു. മാതൃഭാഷ പഠനത്തിനുള്ള മാധ്യമമാക്കാൻ നിയമം കൊണ്ടുവരണം. മാതൃഭാഷയിലൂടെ വിദ്യാഭ്യാസം നൽകുന്നത് കേന്ദ്രം ഉറപ്പുവരുത്തണം. എന്നാൽ ഫെഡറൽ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിലൂടെ കർണാടകയോട് രണ്ടാനമ്മയുടെ നയമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹിന്ദിയുടെയും സംസ്കൃതത്തിന്റെയും വികസനത്തിനായി ഗ്രാന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാജ്യത്തെ മറ്റു ഭാഷകൾ അവഗണിക്കപ്പെട്ടുകിടക്കുകയാണ്.
- Also Read ചായ കുടിച്ച് വോട്ടുപിടിക്കാം, നാടിൻ ‘നന്മകനാകാം’; വോട്ടു ചോദിക്കണം, കല്യാണം വിളിക്കും പോലെ; തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇത്ര എളുപ്പമോ?
കന്നഡ ഭാഷയുടെ വികസനത്തിന് ആവശ്യമായ ഫണ്ട് തരാത്തത് അനീതിയാണ്. കന്നഡ–വിരുദ്ധർക്കെതിരെ നമ്മൾ എതിർപ്പ് ഉയർത്തണം. നമ്മൾ കേന്ദ്രത്തിന് വരുമാന ഇനത്തിൽ 4.5 ലക്ഷം കോടി രൂപ നൽകുന്നുണ്ട്. എന്നാൽ തിരിച്ച് സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ടുകൾ നിഷേധിക്കുകയാണ്. വളരെക്കുറച്ചുമാത്രമേ തിരിച്ചുതരുന്നുള്ളൂ. സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമായ ഫണ്ട് തരുന്നില്ല. ഹിന്ദി അടിച്ചേൽപ്പിക്കാൻ നിരന്തര ശ്രമം നടത്തുന്നുണ്ട്’’ – സിദ്ധരാമയ്യ പറഞ്ഞു.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Siddaramaiah\“s speech focused on the importance of mother tongue education and criticized the imposition of Hindi: He highlighted the need for equal funding for all languages and expressed concerns about the impact of English and Hindi on children\“s abilities. |