തിരുവനന്തപുരം ∙ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന്റെ പേരില്‍ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ക്ക് തിരുത്തല്‍ പരിശീലനം. ആലുവ ഡിപ്പോയിലെ ബസിന്റെ വിന്റോ ഗ്ലാസുകളുടെ അകംവശം, സീറ്റുകള്‍, ബസിന്റെ ഇന്‍സൈഡ് ടോപ്പ് എന്നീ ഭാഗങ്ങള്‍ അഴുക്കു പിടിച്ച് വൃത്തിഹീനമായി കണ്ടതിനെ തുടര്‍ന്നാണ് നടപടി. അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ കെ.ടി.ബൈജുവിനെ അഞ്ചു ദിവസത്തെ തിരുത്തല്‍ പരിശീലനത്തിനായി തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് സെന്ററിലേക്കാണ് നിയോഗിച്ചത്.   
 
ബസ് മുന്‍പും വൃത്തിഹീനമായി സര്‍വീസ് നടത്തിയതിനു ബൈജുവിന് താക്കീത് നല്‍കിയിരുന്നു. വൃത്തിയാക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി എന്ന് കെഎസ്ആര്‍ടിസി സിഎംഡിയുടെ സര്‍ക്കുലറില്‍ പറയുന്നു. English Summary:  
KSRTC Swift Bus cleanliness is essential. An assistant depot engineer was sent for corrective training due to poor maintenance of a Swift Super Fast bus, emphasizing the importance of adhering to cleanliness standards in Kerala\“s public transport system. |