മുംബൈ∙ ഓഡിഷന്റെ പേരിൽ വിളിച്ചുവരുത്തിയ 16 കുട്ടികളെ ബന്ദികളാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടികളെ ബന്ദികളാക്കി രോഹിത് ആര്യ എന്നയാൾ കുട്ടികളെ തടവിലാക്കിയിരുന്ന സമയത്ത് പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ചില ‘ആളുകളിൽ’ നിന്ന് ചില കാര്യങ്ങളിൽ തനിക്ക് ഉത്തരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.   
  
 -  Also Read  മുംബൈയിൽ ബന്ദികളാക്കപ്പെട്ട 17 കുട്ടികളെ മോചിപ്പിച്ചു; പ്രതി ഏറ്റുമുട്ടലിൽ വെടിയേറ്റു കൊല്ലപ്പെട്ടു   
 
    
 
‘എനിക്ക് വളരെ ലളിതമായ ചില ഡിമാൻഡുകളാണുള്ളത്. എനിക്ക് ചില ചോദ്യങ്ങളുണ്ട്. ചിലരോട് എനിക്ക് സംസാരിക്കണം. ഉത്തരങ്ങൾ വേണം. ഞാനൊരു ഭീകരവാദിയല്ല. ഞാൻ പണവും ആവശ്യപ്പെടുന്നില്ല. ചിലരോട് സംസാരിക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നത്.’–വിഡിയോയിൽ രോഹിത് പറയുന്നു. തനിക്കെതിരെ എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ കെട്ടിടത്തിന് തീയിടുമെന്നും താൻ മരിച്ചാലും ഇല്ലെങ്കിലും കുട്ടികളെ അത് അനാവശ്യമായി വേദനിപ്പിക്കുമെന്നും അങ്ങനെയുണ്ടായാൽ താൻ ഉത്തരവാദിയല്ലെന്നും രോഹിത് പൊലീസിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. പിന്നീട് കുട്ടികളെ രക്ഷപ്പെടുത്താനുള്ള പൊലീസിന്റെ ശ്രമത്തിനിടെ രോഹിത് വെടിയേറ്റു മരിച്ചിരുന്നു.   
  
#BREAKING | Children taken hostage in Mumbai\“s RA Studio building in Powai. Cops in talk with suspect.  
 
More details awaited. pic.twitter.com/lIKxQr33ZU— Harsh Trivedi (@harshtrivediii) October 30, 2025   
 
അതേസമയം, മഹാരാഷ്ട്ര മുൻ വിദ്യാഭ്യാസ മന്ത്രി ദീപക് കേസർകറുമായി സംസാരിക്കണമെന്നാണ് രോഹിത് ആവശ്യപ്പെട്ടതെന്ന് പൊവായ് പൊലീസ് സീനിയർ ഇൻസ്പെക്ടർ ജീവൻ സോനാവാനെ പറഞ്ഞു. രോഹിത്തിന് വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട് എന്തോ പ്രശ്നങ്ങളുണ്ടായിരുന്നെന്നും സോനാവാനെ കൂട്ടിച്ചേർത്തു. എന്നാൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.   
         
  
 -    അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്  
 
        
  -    വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?  
 
        
  -    ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?  
 
        
   MORE PREMIUM STORIES  
  
 
10 മുതൽ 14 വയസ്സുവരെയുള്ള 16 കുട്ടികളെയും ഒരു സ്ത്രീെയയുമാണ് രോഹിത് ബന്ദികളാക്കിയത്. മുംബൈയിലെ എൽ ആൻഡ് ടി ബിൽഡിങ്ങിലുള്ള ആർഎ സ്റ്റുഡിയോയിൽ വെബ് സീരീസിന്റെ ഓഡിഷനെത്തിയവരെയാണ് മൂന്നു മണിക്കൂറോളം ഇയാൾ ബന്ദികളാക്കിയത്. ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് കെട്ടിടത്തിന്റെ ഗ്രില്ലുകൾ അറുത്തുമാറ്റിയാണ് പൊലീസ് ബന്ദികളെ രക്ഷിച്ചത്.   
 
(Disclaimer: ഈ വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുേടതല്ല. @@harshtrivediii എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.) English Summary:  
Mumbai Hostage: Details emerge on the Mumbai hostage crisis where Rohit Arya held 16 children and one woman captive during a web series audition, demanding to speak with former Education Minister Deepak Kesarkar. |