ജറുസലം ∙ ഹമാസ് രണ്ടു ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കൈമാറിയെന്ന് ഇസ്രയേൽ സൈന്യം. റെഡ് ക്രോസ് വഴി ഹമാസ് രണ്ടു മൃതദേഹങ്ങൾ കൈമാറിയെന്ന് സ്‌ഥിരീകരിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ്, അവ തിരിച്ചറിയുന്നതിന് ഉടൻ ഇസ്രയേലിൽ എത്തിക്കുമെന്നും അറിയിച്ചു. ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷം ഹമാസ് ഇതുവരെ 15 മൃതദേഹങ്ങൾ ഇസ്രയേലിനു കൈമാറി. ഇനി 13 മൃതദേഹങ്ങൾ കൂടി വിട്ടുനൽകാനുണ്ട്.
- Also Read പാക്ക് താലിബാനിലെ രണ്ടാമനെ വധിച്ച് പാക്ക് സൈന്യം; വധിച്ചത് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ
ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടെന്ന് ആരോപിച്ച് ചൊവ്വാഴ്‌ച ഗാസയിൽ ഇസ്രയേൽ ശക്‌തമായ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ബന്ദികളുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നു ഹമാസ് വ്യക്‌തമാക്കിയിരുന്നു.
ബന്ദിയുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ് കാലതാമസം വരുത്തുകയാണെന്നും ഏതാനും ദിവസം മുൻപ് തിരികെ നൽകിയ ശരീരഭാഗങ്ങൾ, ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. എന്നാൽ ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് സമയം ആവശ്യമാണെന്ന് ഹമാസ് വ്യക്‌തമാക്കി.
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
English Summary:
Hamans Hostage Handover: Hamas hostage exchange involves the transfer of bodies to Israel amidst ongoing conflict and airstrikes in Gaza. The transfer follows a ceasefire and is met with allegations of delays and the discovery of remains from previous incidents. |