മുസാഫർപുർ∙ ഛഠ് പൂജയ്ക്ക് യുനെസ്കോയുടെ പൈതൃക പദവിക്കായി ശ്രമിക്കുകയാണെന്നും അപ്പോഴാണ് പ്രതിപക്ഷം അതിനെ അപമാനിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലെ മുസഫർപുരിൽ റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റാലിക്കെത്തിയ വൻ ജനാവലിതന്നെ എൻഡിഎ വിജയിക്കുമെന്നതിന്റെ തെളിവാണെന്നും മോദി പറഞ്ഞു. ബിഹാറിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ആറാം തീയതി നടക്കും.   
  
 -  Also Read  ‘ഇത് നിതീഷിന്റെ അവസാന തിരഞ്ഞെടുപ്പ്’: തേജസ്വി യാദവ്   
 
    
 
ഛഠ് പൂജയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതുതന്നെ നാടകമാണെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്നലത്തെ പ്രസ്താവന വിവാദമായിരുന്നു. ഇതുതന്നെ മുറുകെപ്പിടിച്ചാണ് മോദിയുടെ പ്രസംഗവും. ഛഠ് പൂജയെ കോൺഗ്രസും ആർജെഡിയും അപമാനിക്കുന്നുവെന്നാണ് മോദിയുടെ ആരോപണം.  
  
 -  Also Read   വിഎസിനെ തിരുത്തിയതിന് കാലത്തിന്റെ മറുപടി: തീരുമാനമെടുത്താൽ പിന്നോട്ടുപോകാത്ത പിണറായിയെ സിപിഐ എങ്ങനെ വീഴ്ത്തി? മുന്നണിയില്‍ നീറിപ്പുകഞ്ഞ് ‘സംതിങ് റോങ്\“   
 
    
 
‘‘ബിഹാറിലെ അമ്മമാരും സഹോദരിമാരും ഈ അപമാനം സഹിക്കുമോ?. ഛഠ് പൂജ ബിഹാറിന്റെ മാത്രമല്ല, രാജ്യത്തിന്റെ ആകെ ആഘോഷമാണ്. ഇതു ലോകം മുഴുവൻ ഏറ്റെടുക്കുകയാണ്. യുനെസ്കോ പൈതൃക പദവി കിട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒട്ടേറെ സ്ത്രീകൾ പങ്കെടുക്കുന്ന പൂജയെ ഇപ്പോൾ ചിലർ അപമാനിച്ചിരിക്കുകയാണ്. കോൺഗ്രസ് – ആർജെഡി നേതാക്കൾക്കാണ് ഛഠ് പൂജ നാടകം. ബിഹാറിലെ ജനങ്ങൾ ഈ അപമാനം വർഷങ്ങളോളം മറക്കില്ല. ഇതിന് ബിഹാർ വോട്ടിലൂടെ മറുപടി നൽകും’’ – മോദി പറഞ്ഞു.  
  
 UPDATING >>>  
         
  
 -    അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്  
 
        
  -    വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?  
 
        
  -    ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?  
 
        
   MORE PREMIUM STORIES  
 English Summary:  
Chhath Puja: Prime Minister Narendra Modi criticizes the opposition for allegedly disrespecting the festival, which is seeking UNESCO heritage status. |